പുതിയ നോട്ട് പുറത്തിറക്കി

ജനീവ: സ്വിറ്റ്‌സര്‍ലന്‍ഡില്‍ പുതിയ നോട്ട് പുറത്തിറക്കി. പത്തു ഫ്രാങ്കിന്റെ പുതിയ കറന്‍സിയാണ് പുറത്തിറക്കിയത്. സ്വിസ് നാഷണല്‍ ബാങ്കാണ് പുതിയ കറന്‍സി പുറത്തിറക്കുന്നത്. പുതിയ കറന്‍സി ഈ മാസം പതിനെട്ടു മുതല്‍ വിപണിയലെത്തുമെന്നു സ്വിസ് നാഷണല്‍ ബാങ്ക് അറിയിച്ചു.

നേരെത്ത അമ്പത്, ഇരുപത് ഫ്രാങ്കിന്റെ നോട്ടുകള്‍ പുറത്തിറക്കിയിരുന്നു. പുതിയ പത്തിന്റെ ഫ്രാങ്കില്‍ കൈയുടെയും ഗ്ലോബിന്റെയും ഗ്രാഫിക് ചിത്രമുണ്ട്. ഉടന്‍ തന്നെ പുതിയ 200, 1000, 100 എന്നീ മൂല്യമുള്ള ഫ്രാങ്കിന്റെ നോട്ടുകളും പുറത്തിറക്കും.