Latest NewsNewsSportsTennis

വിലക്കിനു ശേഷം ഇതാദ്യമായി മ​രി​യ ഷ​റ​പ്പോ​വ ഫൈ​ന​ലി​ല്‍

ബെ​യ്ജിം​ഗ്: വിലക്കിനു ശേഷം ഇതാദ്യമായി പ്രശസ്ത ടെന്നീസ് താരം മ​രി​യ ഷ​റ​പ്പോ​വ ഫൈ​ന​ലി​ല്‍. ചെെ​ന​യി​ലെ ടി​യാ​ന്‍​ജി​ന്‍ ഓ​പ്പ​ണ്‍ ഫൈ​നലിലാണ് ഷ​റ​പ്പോ​വ ജയിച്ചു കയറിയത്. റ​ഷ്യ​ന്‍ താരം ചൈ​ന​യു​ടെ പെം​ഗ് ഷു​വാ​യെ തോൽപ്പിച്ചാണ് ഫൈ​നലിൽ പ്രവേശിച്ചത്. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍​ക്കായിരുന്നു താരത്തിന്റെ വിജയം.

സ്കോ​ര്‍: 6-3, 6-1.

78 മി​നിറ്റ് കൊണ്ടാണ് മുൻ ലോക ഒന്നാം നമ്പർ താരം ജയം സ്വന്തമാക്കിയത്. ഇതുവരെ ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ ഒ​രു സെ​റ്റില്‍ ​പോ​ലും ഷ​റ​പ്പോ​വ പരാജയം അറിഞ്ഞില്ല. ബ​ലാ​റ​സി​ന്‍റെ അ​രി​ന സ​ബാ​ലെ​ന്‍​ക​യാ​ണ് ഫൈ​ന​ലി​ല്‍ ഷ​റ​പ്പോ​വ നേരിടുക.

ലോ​ക റാ​ങ്കിം​ഗില്‍ 86 ാം സ്ഥാനത്തുള്ള റഷ്യൻ ടെന്നീസ് സുന്ദരിയെ
ഉ​ത്തേ​ജ​ക​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ച​തിനെ തുടർന്നു വി​ല​ക്കിയതിനു ശേഷം ഇതാദ്യമായാണ് ഫൈ​ന​ലി​ല്‍ പ്രവേശിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button