Latest NewsNewsTennisSports

മുന്‍ മന്ത്രിക്കെതിരെ 76 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കായികതാരം

പാരിസ്: മുന്‍ മന്ത്രിക്കെതിരെ 76 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കായികതാരം. പ്രശസ്ത ടെന്നീസ് താരം റാഫേല്‍ നഡാലാണ് മുന്‍ ഫ്രഞ്ച് കായികമന്ത്രിക്കു എതിരെ രംഗത്തു വന്നത്. താരം പരിക്ക് അഭിനയിച്ചതായി മന്ത്രി നടത്തിയ പ്രസ്താവനയെ തുടര്‍ന്നാണ് റാഫേല്‍ നഡാല്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. മുന്‍ കായികമന്ത്രി റോസ്ലിന്‍ ബാച്ച്ലെറ്റാണ് വിവാദ പരമാര്‍ശം നടത്തിയത്. വിധി പ്രതികൂലമായി വന്നാല്‍ മുന്‍ മന്ത്രി 76 ലക്ഷം രൂപ സ്പാനിഷ് താരത്തിന് കൊടുക്കണം.

ആറു മാസമാണ് 2012 ല്‍ താരം പരിക്കു കാരണം മത്സര രംഗത്തു നിന്നും മാറി നിന്നത്. ഇതിനെ മുന്‍ മന്ത്രി വിശേഷിപ്പിച്ചത് ഉത്തേജക പരിശോധനയില്‍ പിടിക്കപ്പെടുമെന്ന് ഉറപ്പുള്ളതിനാല്‍ താരം പരിക്ക് അഭിനയിക്കുകയായിരുന്നു എന്നാണ്. ഒരിക്കല്‍ പോലും ഉത്തേജക പരിശോധനയില്‍ പരാജയപ്പെടാത്ത താരത്തിനു എതിരെയാണ് മുന്‍ മന്ത്രി വിവാദ പരമാര്‍ശം നടത്തിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button