Latest NewsIndiaNews

കനത്തമഴയില്‍ ഒന്‍പത് പേര്‍ക്ക് ദാരുണാന്ത്യം

ബെംഗളുരു: ബെംഗളുരുവില്‍ രണ്ടാഴ്ചയായി തുടരുന്ന കനത്തമഴയില്‍ ഒന്‍പത് പേര്‍ക്ക് ദാരുണാന്ത്യം. കഴിഞ്ഞ ദിവസം മഴവെള്ളപ്പാച്ചിലില്‍ കാണാതായ അമ്മയ്ക്കും മകള്‍ക്കുമായി തിരച്ചില്‍ തുടരുകയാണ്. കാണാതായ പൂജാരിയുടെ മൃതദേഹം കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. കനത്തമഴയില്‍ പ്രധാനപാതകളിലുള്‍പ്പെടെ പലയിടത്തും റോഡില്‍ വെള്ളക്കെട്ടാണ്.

ഇതും അപകടത്തിലേയ്ക്ക് നയിക്കുന്നുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയും, സംസ്ഥാന ദുരന്ത നിവാരണ സേനയും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. മഴ വിതച്ച ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപയും, പരിക്കേറ്റവരുടെ കുടുംബാംഗങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരവും നല്‍കുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button