Latest NewsNewsInternational

യുഎസിന്റെ വിശ്വാസ്യത ട്രംപ് നഷ്ടപ്പെടുത്തുന്നു; ഹിലറി

അങ്കാറ: യുഎസ് ഇറാനുമൊത്തുള്ള ആണവകരാറിൽ നിന്ന് പിന്മാറാനൊരുങ്ങുന്നത് എണ്ണവിലയിൽ കാര്യമായ മാറ്റമുണ്ടാക്കില്ലെന്ന് ഇറാനിയൻ ഊർജ മന്ത്രി ബിജാൻ സെംഗനാഹ്. യുഎസ് ഇറാനും ആറു രാജ്യങ്ങളുമായുണ്ടാക്കിയ ആണവകരാറിൽ നൽകിയ ഉറപ്പുകളെല്ലാം പിൻവലിക്കുകയാണെന്ന് കഴിഞ്ഞ ദിവസം ട്രംപ് വ്യക്തമാക്കിയിരുന്നു. കരാറിൽ നിന്നു വൈകാതെ തന്നെ പിന്മാറാനാണു തീരുമാനം.

2015ൽ ആണവായുധങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് കരാർ ഒപ്പിടുന്ന സമയത്ത് ഇറാൻ നൽകിയ ഉറപ്പുകളൊന്നും പാലിക്കുന്നില്ലെന്നാണ് ട്രംപിന്റെ വിമർശനം. ഇനി സെനറ്റാണ് ഇറാനുമേൽ ആണവ ഉപരോധം ഏർപ്പെടുത്തുന്നതും കരാറിൽ നിന്നു പിന്മാറുന്നതും സംബന്ധിച്ച തീരുമാനം കൈക്കൊള്ളേണ്ടത്.‌

അതേസമയം ഡെമോക്രാറ്റിക് നേതാവ് ഹിലറി ക്ലിന്റൻ കരാറിൽ നിന്നു പിന്മാറുന്നത് അത്യന്തം അപകടകരമാണെന്ന് പറഞ്ഞു. ഇത് ലോകരാജ്യങ്ങൾക്കു മുന്നിൽ യുഎസിന്റെ വിശ്വാസ്യത കളഞ്ഞുകുളിക്കുന്ന നീക്കമാണ്. ഇറാൻ കരാർ പ്രകാരമാണ് മുന്നോട്ടു പോകുന്നതെന്ന് വ്യക്തമായിരിക്കെ യുഎസിന്റെ ഇത്തരം നടപടികൾ വിഡ്ഢിത്തമായിട്ടായിരിക്കും കണക്കാക്കുക.

ട്രംപ് വർഷങ്ങളായി യുഎസ് വളർത്തിക്കൊണ്ടു വന്ന വിശ്വാസ്യതയെയാണ് അട്ടിമറിച്ചിരിക്കുന്നത്. ലോകത്തിനു മുന്നിൽ രാജ്യം ചെറുതാകും. ഇറാന്റെ ചരടുവലിക്കനുസരിച്ച് യുഎസ് നിന്നു കൊടുക്കുന്നതിനു തുല്യമായി ട്രംപിന്റെ തീരുമാനമെന്നും ഹിലറി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button