Latest NewsIndia

ആധാര്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചില്ല ; പെൺകുട്ടിക്ക് സംഭവിച്ചത്

ജാര്‍ഖണ്ഡ് ; ആധാര്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചില്ല പെൺകുട്ടി പട്ടിണി കിടന്ന് മരിച്ചു. ജാര്‍ഖണ്ഡിലെ സിംദേഗ ജില്ലയിൽ സന്തോഷ് കുമാരി എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. ദുര്‍ഗാ പൂജയ്ക്ക് സ്കൂള്‍ അവധിയായിരുന്നതിനാല്‍ ഭക്ഷണം സ്കൂളില്‍ നിന്നും ലഭിച്ചിരുന്നില്ല.സ്വന്തമായി ഭൂമിയോ ജോലിയോ ഇല്ലാത്ത ഈ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് നാഷണല്‍ ഫുഡ് സെക്യൂരിറ്റി ആക്‌ട് പ്രകാരം റേഷന്‍ കാര്‍ഡിന് യോഗ്യരായിരുന്നു. പക്ഷെ ആധാറുമായി ബന്ധിപ്പിച്ചില്ലെന്ന കാരണത്താല്‍ റേഷന്‍ കാര്‍ഡ് അധികൃതര്‍ നിഷേധിച്ചു. ഇതിനെ തുടർന്ന് ഭക്ഷണം കിട്ടാതെ പെൺകുട്ടി മരിക്കുകയായിരുന്നു. ഇന്ന് ലോക ഭക്ഷ്യ ദിനമായിരിക്കെ തന്നെയാണ് ഇത്തരത്തിൽ ഒരു സംഭവം നടന്നത്.

സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ആധാര്‍കാര്‍ഡ് ലഭിക്കാത്തവര്‍ക്ക് നിഷേധിക്കരുതെന്ന് സുപ്രീംകോടതി ഉത്തരവ് നിലനില്‍ക്കേയാണ് ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button