Latest NewsNewsTechnology

ലോകത്തിലെ തന്നെ ആദ്യത്തെ സ്പിന്നര്‍ സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യന്‍വിപണിയില്‍ പുറത്തിറക്കി

ലോകത്തിലെ തന്നെ ആദ്യത്തെ സ്പിന്നര്‍ സ്മാര്‍ട്ട് ഫോണുകള്‍ ചില്ലി ഇന്റര്‍നാഷണല്‍ എന്ന കമ്പനി ഇന്ത്യന്‍വിപണിയില്‍ പുറത്തിറക്കി. ലോകത്തിലെ തന്നെ ആദ്യത്തെ ഫീഡ്ഗെറ്റ് സ്പിന്നര്‍ മോഡലായ K188 ആണ് ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയിരിക്കുന്നത്

കുറഞ്ഞ ചിലവില്‍ വാങ്ങിക്കാവുന്ന ഫീച്ചര്‍ ഫോണുകളായ സ്പിന്നർ സ്മാർട്ട് ഫോണുകളുടെ വില 1200 രൂപമുതല്‍ 1300 രൂപവരെയാണ് .280mAh ബാറ്ററി ലൈഫ് ആണ് ഈ ഫീച്ചര്‍ ഫോണുകള്‍ക്ക് നല്‍കിയിരിക്കുന്നത്. മള്‍ട്ടി മീഡിയ ഓപ്ഷനുകള്‍ കൂടാതെ വീഡിയോസ് ,ഇന്റര്‍നെറ്റ് എന്നീ സൗകര്യങ്ങളും ഫോണിൽ ലഭിയ്ക്കും.

ഈ മോഡല്‍കൂടാതെ F05 എന്ന മറ്റൊരു മോഡല്‍കൂടി കമ്പനി പുറത്തിറക്കിയിട്ടുണ്ട്. ഇതിനു 6.1 cm LCD ഡിസ്പ്ലേയാണ് . ഡ്യൂവല്‍ സിം സപ്പോര്‍ട്ടും 1.3 മെഗാപിക്സൽ ക്യാമറയുമാണ് ഫോണിന്റെ പ്രധാന സവിശേഷത. ഈ രണ്ടു ഫീച്ചര്‍ മോഡലുകളും ഉടന്‍തന്നെ ഓണ്‍ലൈന്‍ ഷോപ്പുകളിലും കൂടാതെ ഓഫ് ലൈനിലും ലഭ്യമാകുന്നു .

shortlink

Related Articles

Post Your Comments

Related Articles


Back to top button