Latest NewsKeralaNews

ജി എസ് റ്റി മൂലം കേരളത്തിന് ലഭിച്ചത് ലോട്ടറി : 810 കോടി നൽകി കേന്ദ്രം : നികുതിവളര്‍ച്ച മാത്രം 14 ശതമാനം

തിരുവനന്തപുരം: നികുതിവരുമാനം കുറഞ്ഞതിന് നഷ്ടപരിഹാരമായി കേന്ദ്രം കേരളത്തിന് 810 കോടി രൂപ നൽകി. ജി.എസ്.ടി. ഏര്‍പ്പെടുത്തിയതിനാല്‍ ഉണ്ടായ വരുമാന നഷ്ടം കണക്കാക്കിയാണ് തുക അനുവദിച്ചിരിക്കുന്നത്.നികുതിവരുമാനം 14 ശതമാനം വളര്‍ന്നില്ലെങ്കില്‍ അതിനുവേണ്ട തുക നല്‍കുമെന്ന് ജി.എസ്.ടി. നടപ്പാക്കുമ്പോള്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് ഉറപ്പുനല്‍കിയിരുന്നു. ഇതിന്‍ പ്രകാരമാണ് 2015-16 വര്‍ഷത്തെ നികുതിവരുമാനം അടിസ്ഥാനമാക്കി നഷ്ടപരിഹാരം നൽകിയത്.

ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലെ നഷ്ടപരിഹാരമാണ് ഇപ്പോള്‍ അനുവദിച്ചത്.
കേരളത്തെ സംബന്ധിച്ച്‌ ലാഭകരമാണ് ഈ സഹായം. കഴിഞ്ഞവര്‍ഷത്തെ നിരക്കു കണക്കാക്കിയാല്‍ സംസ്ഥാനത്തിന് ശരാശരി നാലു ശതമാനത്തോളം കൂടുതലാണിത്. നഷ്ടപരിഹാരം കിട്ടിത്തുടങ്ങിയതിനാല്‍ നികുതിപിരിവിലെ കുറവുമൂലമുണ്ടായ അനിശ്ചിതത്വം അവസാനിക്കുമെന്ന് ധനവകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു.

കഴിഞ്ഞവര്‍ഷം ഏതാണ്ട് 10 ശതമാനമായിരുന്നു നികുതി വരുമാനത്തിലെ വളര്‍ച്ചനിരക്ക്. കേന്ദ്രത്തിന്റെ നഷ്ടപരിഹാരംകൂടി ചേര്‍ത്ത് ഇപ്പോഴത്തെ വളര്‍ച്ചാനിരക്ക് 14 ശതമാനമാണ്. ജി എസ് ടി മൂലം ഏറ്റവും ലാഭം കിട്ടുന്ന സംസ്ഥാനം കേരളമായിരിക്കുമെന്നാണ് കണക്കുകൂട്ടല്‍.ജി.എസ്.ടി.യിലൂടെ സംസ്ഥാനത്തിന് കിട്ടാവുന്ന വരുമാനത്തിന്റെ യഥാര്‍ഥചിത്രം തെളിയാന്‍ ഏപ്രില്‍വരെയെങ്കിലും കാത്തിരിക്കണമെന്നാണ് ധനമന്ത്രിയുടെ വിലയിരുത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button