Latest NewsKeralaNews

ആര്‍എസ്എസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ ഹൈക്കോടതി സർക്കാരിനോട് റിപ്പോര്‍ട്ട് തേടി

കൊച്ചി: സംസ്ഥാനത്തെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ ഹൈക്കോടതി സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. എന്തുകൊണ്ടാണ് ഒരു ജില്ലയില്‍ മാത്രം ഇത്രയേറെ കൊലപാതകങ്ങള്‍ നടക്കുന്നതെന്ന്  കോടതി ആരാഞ്ഞു. നിലവിലുള്ള സ്ഥിതി സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ ആണ് കോടതി നിർദ്ദേശം. ഇടതുസര്‍ക്കാര്‍ ഭരണത്തില്‍ വന്നശേഷം എട്ട് ബി.ജെ.പി.-ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസുകള്‍ സി.ബി.ഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജ്ജിയിലാണ് കോടതി റിപ്പോർട്ട് തേടിയത്.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. എന്നാൽ സത്യസന്ധവും ഊര്‍ജിതവുമായ അന്വേഷണം നടക്കുന്നുണ്ടെന്നും കേസ് സിബിഐക്ക് വിടേണ്ട കാര്യമില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. കണ്ണൂര്‍, കൊല്ലം, തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ നടന്ന കൊലപാതകങ്ങളെക്കുറിച്ചു തലശ്ശേരിയിലെ ഗോപാലന്‍ അടിയോടിവക്കീല്‍ സ്മാരക ട്രസ്റ്റിനുവേണ്ടി സെക്രട്ടറി ആര്‍.കെ. പ്രേംദാസ് നൽകിയ ഹർജിയിലാണ് റിപ്പോർട്ട് തേടിയത്.

ഹർജ്ജിയിൽ ആരോപിക്കുന്ന കാര്യങ്ങൾ ഇങ്ങനെ :

കൊലപാതകങ്ങള്‍ ആസൂത്രിതമാണെന്നും ഉന്നതത തല ബന്ധത്തെ കുറിച്ച്  അന്വേഷിക്കുന്നില്ല എന്നും  യഥാര്‍ഥപ്രതികള്‍ നിയമത്തിനു മുന്നിലെത്തുന്നില്ല. കുറ്റവാളികളെ സംരക്ഷിക്കാന്‍ ശ്രമം നടക്കുന്നുവെന്നും, പോലീസ് തെളിവുകള്‍ ശരിയായി വിലയിരുത്തുന്നില്ല. അന്വേഷണം വഴിതിരിക്കാന്‍ ശ്രമം നടക്കുന്നു എന്നുമാണ് ഹര്ജ്ജിയിലെ ആരോപണങ്ങള്‍.

ചില കേസുകളിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. റെമിത് ധര്‍മടം, കണ്ണൂര്‍ സന്തോഷ് കുമാര്‍, സി.കെ. രാമചന്ദ്രൻ കണ്ണൂര്‍, ബിജു പയ്യന്നൂര്‍, വിമല, രാധാകൃഷ്ണന്‍ കഞ്ചിക്കോട്, രവീന്ദ്രന്‍ പിള്ള കടയ്ക്കല്‍ കൊല്ലം, രാജേഷ്  കരുമ്പുക്കോണം, തിരുവനന്തപുരം തുടങ്ങിയ കേസുകൾ സി ബി ഐ ക്കു കൈമാറണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button