Latest NewsInternational

വിമാനം തകർന്ന് യാത്രക്കാർക്ക് ദാരുണാന്ത്യം

കോപ്പൻഹേഗൻ: ചെറുവിമാനം തകർന്ന് യാത്രക്കാർക്ക് ദാരുണാന്ത്യം. കോപ്പൻഹേഗനു സമീപം വൈകിട്ട് 5.18ഓടെ ചെറുവിമാനം തകർന്ന് രണ്ടു യാത്രക്കാരാണ് മരിച്ചത്. ഇരുവരുടെയും ബന്ധുക്കൾ അപകടവിവരം സ്ഥിരീകരിച്ചു. കോപ്പൻഹേഗനിൽ നിന്ന് 40 കിലോമീറ്റർ അകലെ വൈകിട്ട് 4.50ന് പറന്നുയർന്ന വിമാനം അരമണിക്കൂർ പിന്നിടുന്നതിനു മുൻപ് തകർന്നു വീഴുകയായിരുന്നു. രണ്ടു പേർ മാത്രമാണ് വിമാനത്തിനുള്ളിൽ ഉണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം. വിമാനം തകർന്നതിന്റെ കാരണം വ്യക്തമല്ല. അപകടത്തേക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button