USALatest News

ഇന്ത്യന്‍ വംശജര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച്‌ ട്രംപ്

വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച്‌ ട്രംപ്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ അമേരിക്കന്‍ അംഗങ്ങളായ നിക്കി ഹെയ്ലി, സീമ വെര്‍മ്മ എന്നിവര്‍ക്കൊപ്പം വൈറ്റ് ഹൗസിലെ ഓവല്‍ ഹൗസില്‍ വച്ചായിരുന്നു ദീപാവലി ആഘോഷ പരിപാടികൾ നടന്നത്. ഇവാങ്കാ ട്രംപും ആഘോഷങ്ങളിൽ പങ്കെടുത്തു. യുഎസ് ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍ ചെയര്‍മാന്‍ അജിത് പൈ, പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി പ്രസ് സെക്രട്ടറി രാജ് ഷാ എന്നിവരും ആഘോഷങ്ങളിൽ പങ്കു ചേർന്നു.

കഴിഞ്ഞ വര്‍ഷത്തെ ദീപാവലി ദിനത്തില്‍ മകള്‍ ഇവാങ്ക വിര്‍ജീനിയയിലും ഫ്ലോറിഡയിലുമുള്ള ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുകയും ന്യൂജേഴ്സിയില്‍ ഇന്ത്യന്‍ അമേരിക്കന്‍ സംഘത്തിന്റെ പൊതു സമ്മേളനത്തില്‍ പങ്കെടുക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button