Latest NewsKeralaNews

തോമസ് ചാണ്ടിക്കുനേരെ പരിഹാസവുമായി വി.ടി ബല്‍റാം

അഴിമതി ആരോപണങ്ങൾ നേരിടുന്ന ഗതാഗത മന്ത്രി തോമസ് ചാണ്ടിയ്‌ക്കെതിരെ പരിഹാസവുമായി വിടി ബല്‍റാം എംഎല്‍എ. ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി തോമസ് ചാണ്ടി അവധിയില്‍ പ്രവേശിക്കുന്നതിനെയാണ് ബല്‍റാം പരിഹസിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ അഴിമതിക്കാരന്റെ മുന്നില്‍ സറണ്ടര്‍ ചെയ്യുകയാണെന്നും ഇതിനെയാണ് സറണ്ടര്‍ ലീവെന്ന് പറയുകയെന്നുമാണ് വിടി ബല്‍റാമിന്റെ പരിഹാസം. തന്റെ ഫേസ്ബുക്ക് പേജിലാണ് ബല്‍റാം തോമസ് ചാണ്ടിയേയും മുഖ്യമന്ത്രിയേയും വിമർശിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button