CinemaMovie SongsEntertainmentMovie Gossips

നടനുമായി ലിവിംഗ് ടുഗദര്‍: പ്രതികരണവുമായി നമിത

മോഹന്‍ലാല്‍ നായകനായ പുലിമുരുകനിലൂടെ ശ്രദ്ധേയയായ നടിയാണ് നമിത. തമിഴ് ചലച്ചിത്രരംഗത്താണ് നമിത ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. നടന്‍ ശരത് ബാബുവുമായി നമിത പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ തമിഴ് മാധ്യമങ്ങളില്‍ വന്നിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച് ഇപ്പോള്‍ നമിത രംഗത്ത് എത്തിയിരിക്കുകയാണ്.

ശരത് ബാബുവും നമിതയും ഒന്നിച്ചുതാമസിക്കുകയാണ് എന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്. അഞ്ച് വര്‍ഷമായി പ്രണയത്തിലായിരുന്ന ഇവര്‍ ഉടന്‍ വിവാഹിതരാകും എന്നും ഗോസിപ്പ്കോളങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇത് തെറ്റായ വാര്‍ത്തയാണെന്നു നമിത പറയുന്നു. അങ്ങനെ ഒരു നടന്‍ ഉണ്ടെന്നു പോലും തനിക്ക് അറിയില്ലെന്നായിരുന്നു നമിതയുടെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button