Latest NewsKeralaNews

ഡോക്ടറുടെ വീട്ടില്‍ നിന്ന് 18 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന വീട്ടുജോലിക്കാരിയും മകളും അറസ്റ്റിൽ

ആലുവ: വെറ്റിനറി ഡോക്ടറുടെ വീട്ടില്‍ നിന്ന് 18 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച വീട്ടുജോലിക്കാരിയെയും മകളെയും പോലീസ് അറസ്റ്റ് ചെയ്തു . കോട്ടയം പള്ളിക്കത്തോട് സ്വദേശിനി ശാന്ത (46), മകള്‍ ദിവ്യ (25) എന്നിവരെയാണ് ബിനാനിപുരം പൊലീസ് അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച സ്വര്‍ണത്തില്‍ രണ്ട് കമ്മലുമായി തമിഴ്‌നാട്ടിലേക്ക് മുങ്ങിയ ശാന്തയുടെ മകന്‍ ഷാജിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

പാനായിക്കുളം ചിറയം വാടയ്ക്കകത്ത് അജിത്തിന്റെ വീട്ടില്‍ നിന്ന് 18 പവന്‍ ആഭരണങ്ങളും 13,000 രൂപയും കവര്‍ന്ന കേസിലാണ് അറസ്റ്റ്. ഡോക്ടറും കുടുംബവും ബന്ധുക്കളുടെ വീട്ടില്‍ പോയപ്പോഴാണ് മോഷണം നടത്തിയത്. അലമാരയും വീടിന്റെ വാതിലുമൊന്നും കുത്തിത്തുറന്നതിന്റെ ലക്ഷണം ഉണ്ടായിരുന്നില്ല. ഇതേതുടര്‍ന്നാണ് പോലീസ് വീടുമായി ബന്ധമുള്ളവരെ ചുറ്റിപ്പറ്റി അന്വേഷണം ആരംഭിച്ചത്.

മോഷ്ടിച്ചെടുത്ത സ്വര്‍ണത്തില്‍ ഒന്നര ലക്ഷത്തോളം രൂപ വിലവരുന്ന വജ്രാഭരണം ഉള്‍പ്പെടെ പണയപ്പെടുത്തിയിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button