Latest NewsNewsInternational

കൈത്തോക്കുമായി പുറത്തിറങ്ങുന്നത് 30 ലക്ഷം പേര്‍

 

വാഷിങ്ടണ്‍ : ദിവസവും കൈത്തോക്കുമായി പുറത്തിറങ്ങുന്നതു 30 ലക്ഷം പേരെന്നു പഠനം. നിറതോക്കുമായി പുറത്തുപോകുന്നവരില്‍ കൂടുതലും ചെറുപ്പക്കാരാണെന്നും അമേരിക്കന്‍ ജേണല്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാട്ടുന്നു.

യുഎസിലെ തോക്കുശീലങ്ങളെപ്പറ്റി രണ്ടു ദശകത്തിനിടെ നടന്ന ആദ്യ പഠനമാണിത്. സ്‌കൂളുകള്‍, ജോലി സ്ഥലങ്ങള്‍, സംഗീത പരിപാടികള്‍ എന്നിവിടങ്ങളില്‍ അടുത്തകാലത്തായി കൂട്ട വെടിവയ്പ് നടന്ന പശ്ചാത്തലത്തിലാണു പഠനം നടന്നത്. 90 ലക്ഷം പേര്‍ മാസത്തില്‍ ഒരിക്കലെങ്കിലും തോക്കു കൊണ്ടുനടക്കുന്നതായും ഗവേഷണത്തിന് നേതൃത്വം നല്‍കിയ വാഷിങ്ടന്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് സര്‍വകലാശാല അസോസിയേറ്റ് പ്രഫസര്‍ അലി റൗഹാനി റഹ്ബാര്‍ പറഞ്ഞു.

ആത്മരക്ഷയ്ക്കാണു തോക്കു കൊണ്ടുനടക്കുന്നതെന്നാണു ഭൂരിപക്ഷവും പറയുന്ന കാരണം. ഈ പ്രവണത കൂടുതല്‍ തെക്കന്‍ യുഎസിലാണ്. തോക്കുടമകളില്‍ 60 ശതമാനവും ആയുധം മറച്ചുവച്ചാണു കൊണ്ടുനടക്കാറെങ്കിലും 10 ശതമാനം ആളുകള്‍ തോക്കു പുറത്തുകാണിച്ചാണു പോകുക. മൂന്നു പതിറ്റാണ്ടായി അമേരിക്കയില്‍ തോക്ക് കൊണ്ടു നടക്കുന്നതിനു വലിയ നിയന്ത്രണങ്ങളില്ല. ഇത് വ്യാപക വിമര്‍ശനത്തിനും ചര്‍ച്ചകള്‍ക്കും വഴി തുറന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button