KeralaLatest NewsNews

റാം റഹീമിന്റെ ശിക്ഷയെ റഹീം മൗലവിയുടെ ശിക്ഷയാക്കി : മാതൃഭൂമിയുടെ വ്യാജ പേജ് ഉണ്ടാക്കി വാട്സാപ്പിലൂടെ പ്രചരിപ്പിച്ച കേസില്‍ എ ഐ വൈ എഫ്‌ നേതാവ് അറസ്റ്റില്‍

തൃശൂർ: റഹീം മൗലവിക്ക് 10 വര്‍ഷം തടവ് എന്ന തലക്കെട്ടോടെ ഓഗസ്റ്റ് 29-ലെ മാതൃഭൂമി പത്രത്തിന്റെ ഒന്നാംപേജ് വ്യാജമായി നിർമ്മിച്ച് റഹീം മൗലവിക്ക് 10 വര്‍ഷം തടവ് എന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച ആൾ അറസ്റ്റിൽ. എ.ഐ.വൈ.എഫ്. ചേര്‍പ്പ് മണ്ഡലം സെക്രട്ടറിയും തൃശൂർ സ്വദേശിയുമായ ഷിഹാബിനെയാണ് വിദ്വേഷം പടര്‍ത്തുന്ന വാര്‍ത്ത പ്രചരിപ്പിച്ചതിന് അറസ്റ്റ് ചെയ്തത്.

വാട്ട്സാപ്പ് ഫെയസ്ബുക്ക് എന്നീ സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇയാൾ വ്യാജ വാർത്ത പ്രചരിപ്പിച്ചത്. ഒന്നാംപേജ് വ്യാജമായി നിര്‍മ്മിച്ചാണ് ഫെയസ്ബുക്കിലും വാട്സാപ്പിലും പ്രചരിപ്പിച്ചത്. തലവാചകം മാറ്റി വിദ്വേഷം പടര്‍ത്താന്‍ ലക്ഷ്യംവച്ചാണ് ഷിഹാബ് പ്രചരിപ്പിച്ചുവെന്നാണ് കേസ്. മൂന്ന് വര്‍ഷംവരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമായ വ്യാജ രേഖ ചമക്കൽ മത വിദ്വേഷം പടർത്താനുള്ള ശമം എന്നീ കുറ്റങ്ങൾക്കാണ് കേസ്. ഷിഹാബ് കുറ്റം സമ്മതിച്ചതായിപോലീസ് പറഞ്ഞു.

മറ്റൊരാളും കേസിൽ ഉൾപ്പെട്ടിട്ടുള്ളതായാണ് റിപ്പോർട്ട്. ഇയാൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. വാര്‍ത്ത കൂടുതല്‍ പ്രചരിപ്പിച്ചവർക്ക് വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു. ബലാത്സംഗക്കേസില്‍ കോടതി ശിക്ഷിച്ച ഹരിയാനയിലെ വിവാദ സ്വാമി ഗുര്‍മീത് റാം റഹീം സിങ്ങിനെ കോടതി ശിക്ഷിച്ച വാര്‍ത്തയാണ് ഇയാൾ തലക്കെട്ട് മാറ്റിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button