Latest NewsNewsIndia

ജാതി നേതാക്കളെ മത്സരിപ്പിക്കാനുള്ള കോണ്‍ഗ്രസ് തന്ത്രത്തിന് തിരിച്ചടി

അഹമ്മദാബാദ്: ഗുജറാത്തില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കാനുളള ഓഫര്‍ പട്ടിദാര്‍ വിഭാഗം നേതാവ് ഹാര്‍ദിക് പട്ടേല്‍ നിഷേധിച്ചതായി റിപ്പോർട്ട്. ബിജെപിയെ അധികാരത്തില്‍നിന്ന് പുറത്താക്കാനുള്ള നീക്കത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന് അടുത്തകാലത്ത് പ്രതിസന്ധിയുണ്ടാക്കിയ ജാതി നേതാക്കളെ മത്സരിപ്പിക്കാനുള്ള കോൺഗ്രസിന്റെ നീക്കത്തിനാണ് തിരിച്ചടിയുണ്ടായിരിക്കുന്നത്.

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താൽപര്യം ഇല്ലെന്നും പട്ടിദാര്‍ വിഭാഗത്തിന്റെ അവകാശങ്ങള്‍ക്ക് വേണ്ടി തുടര്‍ന്നും പോരാടുകയാണ് തന്റെ ലക്ഷ്യമെന്നും ഹർദിക് പട്ടേൽ പറഞ്ഞതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുമായുളള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ഹാര്‍ദിക് പട്ടേലിന്റെ പ്രതികരണം. അതേസമയം പിന്നോക്ക വിഭാഗം നേതാവ് അല്‍പ്പേശ് താക്കൂര്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button