Latest NewsNewsInternationalGulf

ബഹ്​റൈനില്‍ കിരീടാവകാശി ഇന്ത്യന്‍ ഭവനങ്ങള്‍ സന്ദര്‍ശിച്ചു കാരണം ഇതാണ്

മനാമ: ബഹ്​റൈനില്‍ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ്​ സല്‍മാന്‍ ബിന്‍ ഹമദ്​ ആല്‍ ഖലീഫ ഇന്ത്യന്‍ ഭവനങ്ങളില്‍ സന്ദര്‍ശനം നടത്തി. രാജ്യത്ത് നിരവധി വർഷങ്ങളായി താമസിക്കുന്ന ഇന്ത്യക്കാരുടെ ഭവനങ്ങളിലാണ് അപ്രതീക്ഷതമായി പ്രിന്‍സ്​ സല്‍മാന്‍ ബിന്‍ ഹമദ്​ ആല്‍ ഖലീഫ എത്തിയത്. ദീപാവലി ആശംസ നേരാനായി പ്രിന്‍സ്​ സല്‍മാന്‍ നേരിൽ എത്തിയത് ഇവിടെയുള്ള ഇന്ത്യക്കാരെ സന്തോഷിപ്പിച്ചു.

മാല്‍ജിമാല്‍, ഭാട്ടിയ, അസര്‍പോട്ട, കേവല്‍റാം, വൈദ്യ, കവലാനി എന്നിവരുടെ ഭവനങ്ങളിലാണ് കിരീടാവകാശി ആശംസയുമായി എത്തിയത്. വർഷങ്ങളായി സാഹോദര്യത്തിലാണ് വിവിധ വിശ്വാസങ്ങൾ ഉള്ള ജനങ്ങൾ ഇവിടെ കഴിയുന്നതെന്നു കിരീടാവകാശി അഭിപ്രായപ്പെട്ടു. ഇസ്​ലാം വ്യത്യസ്തമായ സമൂഹങ്ങള്‍ തമ്മിലുള്ള സമാധാനപരമായ സഹവര്‍ത്തിത്വത്തിനു പ്രാമുഖ്യം നൽകുന്നു. ഇന്ത്യന്‍ സമൂഹം രാജ്യത്തിന്റെ പുരോഗതിക്കു നിസ്തുലമായ സംഭവാന നൽകിയവരാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Post Your Comments


Back to top button