KeralaLatest News

സുരക്ഷാ വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു

കൊച്ചി: സുരക്ഷാ വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. ദിലീപിന് സുരക്ഷ നല്‍കാനെത്തിയ തണ്ടര്‍ഫോഴ്സിന്റെ അഞ്ച് വാഹനങ്ങളാണ് കൊട്ടാരക്കാര പോലീസ് കസ്റ്റഡിയിൽ എടുത്തത്. പക്ഷെ എന്ത്‌കൊണ്ടാണ് വാഹനങ്ങൾ കസ്റ്റഡിയിൽ എടുത്തതെന്ന് പോലീസ് അറിയിച്ചില്ലെന്ന് സുരക്ഷാ ഏജന്‍സി അധികൃതര്‍ അറിയിച്ചു.

ഇന്നലെ ദിലീപിന്റെ വീട്ടില്‍ തണ്ടര്‍ഫോഴ്സിന്റെ വാഹനത്തില്‍ സുരക്ഷാ ജീവനക്കാര്‍ എത്തിയിരുന്നു. സംഘത്തിലെ മൂന്ന് പേർ ദിലീപിന് സുരക്ഷ നല്‍കാന്‍ വീട്ടില്‍ തങ്ങുന്നുമുണ്ട്. സുരക്ഷാ സംഘം പോലീസ് അറിയാതെ ദിലീപിന്റെ വീട്ടില്‍ എത്തിയതിനെ പ്രത്യേക അന്വേഷണ സംഘം ഗൗരവത്തോടെയാണ് കാണുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button