Latest NewsNewsInternational

വിമാനയാത്ര സുരക്ഷിതമാക്കാൻ വിമാനത്തിന്റെ എഞ്ചിനിൽ നാണയമെറിഞ്ഞു; എൺപതുകാരി അറസ്റ്റിൽ

ഷാങ്ഹായ്: വിമാന യാത്രയോടുള്ള പേടി മൂലം ഭാഗ്യം നോക്കാന്‍ എൺപതുകാരി എറിഞ്ഞ നാണയം വീണത് വിമാനത്തിന്റെ എഞ്ചിനിൽ. ഈസ്റ്റേൺ ചൈനയിലാണ് സംഭവം. ചൈനയിലെ ലക്കി എയറിൽ യാത്ര ചെയ്യാനെത്തിയ 76 കാരിയാണു വിമാന എൻജിനില്‍ കാണിക്കയിട്ടത്. നാണയത്തുട്ടുകള്‍ വിമാന എ‍ൻജിന്റെ വെളിയിൽ നിന്ന് കിട്ടിയെങ്കിലും എത്ര നാണയങ്ങൾ കാണിക്കയിട്ടു എന്നറിയാത്തതിനാൽസെക്യൂരിറ്റി ചെക്കിങ്ങുകൾ കഴിഞ്ഞതിനു ശേഷം പിറ്റേ ദിവസമാണ് വിമാനം പറന്നത്.

അപകടമൊന്നും സംഭവിക്കാതിരിക്കാനാണ് താന്‍ നാണയങ്ങള്‍ എൻജിനിലേക്കു വലിച്ചെറിഞ്ഞതെന്നാണ് വൃദ്ധ പറഞ്ഞത്. നാണയമെറിഞ്ഞ എണ്‍പതുകാരിയെ യാത്ര തടസ്സപ്പെടുത്തിയതിന് അറസ്റ്റ് ചെയ്‌തെങ്കിലും മനപ്പൂര്‍വ്വം ചെയ്തതല്ലാത്തതിനാല്‍ ഇവരുടെ പേരില്‍ മറ്റ് കുറ്റങ്ങളൊന്നും ചുമത്തിയിട്ടില്ല. ‌ആറുമാസം മുമ്പ് ചൈനയിലെ ഷാംഗ്ഹായ് പുഡോംഗ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഭർത്താവിനും മകള്‍ക്കുമൊപ്പം വിമാനത്തിൽ കയറാനെത്തിയ 80 വയസുകാരിയും സമാനരീതിയിൽ വിമാനത്തിന്റെ എഞ്ചിനിലേക്ക് നാണയത്തുട്ടുകൾ വലിച്ചെറിഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button