Latest NewsNewsInternational

ഭീ​ക​രാ​ക്ര​മ​ണം; 15 സൈ​നി​ക​ര്‍ക്ക് വീരമൃത്യു

കാ​ബൂ​ള്‍: അ​ഫ്ഗാ​നി​സ്ഥാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ കാ​ബൂ​ളി​ല്‍ ഭീ​ക​രാ​ക്ര​മ​ണം രൂക്ഷമായി. ആക്രമണത്തില്‍ 15 സൈ​നി​ക​ര്‍ വീരമൃത്യു വരിച്ചു. സൈ​നി​ക പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​നു സമീപമായിരുന്നു ആക്രമണം നടന്നത്. സംഭവത്തില്‍ അനേകം സൈ​നി​ക​ര്‍ക്ക് പരിക്കേറ്റു. മാ​ര്‍​ഷ​ല്‍ ഫാ​ഹിം മി​ലി​റ്റ​റി അ​ക്കാ​ഡ​മി​യുടെ മുമ്പിലാണ്‌
ചാ​വേ​ര്‍ ആക്രമണം ഭീകരർ നടത്തിയത്. കേ​ഡ​റ്റു​ക​ള്‍ യാത്ര ചെയ്ത ബസ് ചാ​വേ​ര്‍ ആക്രമണത്തി​ല്‍ ത​ക​ര്‍​ന്നു.

പ​ടി​ഞ്ഞാ​റ​ന്‍ കാ​ബൂ​ളി​ല്‍ ഷി​യാ മോ​സ്കി​ല്‍ ആക്രമണം നടന്നതിന്റെ പിറ്റേന്നാണ് ആക്രമണം നടന്നത്. അതും ചാ​വേ​ര്‍ ആക്രമണമായിരുന്നു. ഈ ആക്രമണത്തില്‍ 32 ലധികം പേര്‍ക്ക് ജീവൻ നഷ്ടമായി. സംഭവത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് ഐ​എ​സ് രംഗത്തു വന്നിട്ടുണ്ട്. അ​ഫ്ഗാ​നി​സ്ഥാ​നിൽ ഈ ​വ​ര്‍​ഷം ഭീ​ക​രാ​ക്ര​മ​ണം വർധിച്ചതായിട്ടാണ് റിപ്പോർട്ടുകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button