Latest NewsGulf

ദുബായിൽ സന്ധ്യാനമസ്കാരം നിർവഹിക്കുന്നവരുടെ ഇടയിലേയ്ക്ക് കാർ പാഞ്ഞു കയറി രണ്ടു പേർ മരിച്ചു

ദുബായ് : ദുബായിൽ സന്ധ്യാനമസ്കാരം നിർവഹിക്കുന്നവരുടെ ഇടയിലേയ്ക്ക് കാർ പാഞ്ഞു കയറി രണ്ടു പേർ മരിച്ചു. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ ദുബായ്–ഷാർജ അതിർത്തിയിലെ മേൽപ്പാലത്തിനടുത്ത് ഇന്നലെ നടന്ന അപകടത്തിലാണ് രണ്ടു പേർ മരിച്ചത്. അഞ്ചു പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ റാഷിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഏഷ്യക്കാരൻ ഒാടിച്ചിരുന്ന എസ് യുവിയുടെ ടയർ പൊട്ടി നിയന്ത്രണം നഷ്ടപ്പെട്ട് ഇവരുടെ ഇടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. രണ്ടു പേരും തൽക്ഷണം മരിച്ചു. മരിച്ചവരെക്കുറിച്ചും പരുക്കേറ്റവരെകുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. എസ് യുവി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡരികിൽ പള്ളി ഇല്ലാത്തതിനാൽ തൊഴിലാളികളും ദൂരെ യാത്രക്കാരും പാതയോട് ചേർന്നാണ് മുസല്ല വിരിച്ച് മഗ‌്‌രിബ് പ്രാർഥന നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button