Latest NewsNewsIndia

സായുധ ഡ്രോണുകള്‍; ഇന്ത്യയുടെ ആവശ്യം പരിഗണനയിലെന്ന് അമേരിക്ക

ന്യൂഡല്‍ഹി: സായുധ ഡ്രോണുകള്‍ക്കു വേണ്ടി ഇന്ത്യ അഭ്യര്‍ഥിച്ചിരുന്നു. ഇന്ത്യയുടെ ഈ അഭ്യർഥന ട്രംപ് ഭരണകൂടത്തിന്റെ പരിഗണനയിലുണ്ടെന്ന് സൂചന. പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മുതിര്‍ന്ന അമേരിക്കന്‍ ഉദ്യോഗസ്ഥനാണ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് പി ടി ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രതിരോധബന്ധത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായിട്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

അമേരിക്കയില്‍നിന്ന് വ്യോമസേനയിലെ നവീകരണത്തിന്റെ ഭാഗമായി ഡ്രോണുകള്‍ വാങ്ങാന്‍ പദ്ധതിയിട്ടിരുന്നു. സേനയുടെ കരുത്ത് ഇവ വര്‍ധിപ്പിക്കുമെന്നാണ് വിലയിരുത്തുന്നത്. ഈ വര്‍ഷം ആദ്യമാണ് പ്രിഡേറ്റര്‍ സി അവഞ്ചെര്‍ വിഭാഗത്തില്‍ പെട്ട എയര്‍ക്രാഫ്റ്റുകള്‍ക്കു വേണ്ടി വ്യോമസേന അമേരിക്കയോട് അഭ്യര്‍ഥന നടത്തിയത്. വ്യോമസേനയ്ക്ക് 80 മുതല്‍ 100 എയര്‍ക്രാഫ്റ്റുകളാണ് ആവശ്യമായി വരികയെന്നാണ് കരുതുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button