Latest NewsSports

കലാശ പോരാട്ടത്തിനൊരുങ്ങി ശ്രീ​കാ​ന്ത് ; ഇന്ത്യ മെഡൽ ഉറപ്പിച്ചു

ഒ​ഡെ​ന്‍​സ്: ഡെൻമാർക്ക്‌ ഓപ്പൺ കലാശ പോരാട്ടത്തിനൊരുങ്ങി ശ്രീ​കാ​ന്ത്. ഹോ​ങ്കോം​ഗി​ന്‍റെ വോം​ഗ് വിം​ഗ് കി ​വി​ൻ​സെ​ന്‍റി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ശ്രീ​കാ​ന്ത് ഫൈനലിൽ ഇടം നേടിയത്. ​സ്കോർ: 21-18, 21-17.

ആ​ദ്യ ഗെ​യി​മി​ൽ തു​ട​ക്കം മു​ത​ൽ ശ്രീ​കാ​ന്ത് ഒ​രു ഘ​ട്ട​ത്തി​ൽ 11-6 എ​ന്ന ലീ​ഡ് നി​ല​യി​ലാ​യി​രു​ന്നു. പിന്നീട് വി​ൻ​സെ​ന്‍റ് പൊ​രു​തി​ക്ക​യ​റി​യെ​ങ്കി​ലും ലീ​ഡ് ന​ഷ്ട​പ്പെ​ടാ​തെ മു​ന്നേ​റി​യ ശ്രീ​കാ​ന്ത് 21- 18 ന് ​ആ​ദ്യ ഗെ​യിം സ്വ​ന്ത​മാ​ക്കി. ര​ണ്ടാം ഗെ​യി​മിലേക്ക് കടന്നപ്പോൾ തു​ട​ക്ക​ത്തി​ലു​ണ്ടാ​യി​രു​ന്ന ക​രു​ത്ത് ശ്രീ​കാ​ന്തി​ന് ന​ഷ്ട​മാ​യി. വ​ൻ റാ​ലി​ക​ളു​മാ​യി എ​തി​രാ​ളി​യെ വി​റ​പ്പി​ച്ച ഇ​ന്ത്യ​ൻ താ​രം 11-9 ന്‍റെ ലീ​ഡ് എ​ടു​ത്തു. തുടർന്ന് വി​ജ​യ​ത്തോ​ടെ ശ്രീ​കാ​ന്ത് മെ​ഡ​ൽ ഉ​റ​പ്പി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button