ദുബായില്‍ പരസ്യമായി മര്‍ദനം നടത്തിയ വിനോദ സഞ്ചാരിയെ പോലീസ് പിടികൂടി

ദുബായ്: പരസ്യമായി മര്‍ദിക്കുകയും മോശമായി പെരുമാറുകയും ചെയ്ത സംഭവത്തില്‍ ദുബായില്‍ വിനോദ സഞ്ചാരിയെ പോലീസ് പിടികൂടി. ബ്രിട്ടീഷ് വിനോദ സഞ്ചാരിയാണ് സംഭവത്തില്‍ പിടിയിലായത്. ഇദ്ദേഹത്തെ കോടതി മൂന്നു മാസത്തെ തടവിനു ശിക്ഷിച്ചു.

അറസ്റ്റിലായ 27 വയസ്സുകാരനായ പ്രതി ആദ്യം കോടതിയില്‍ കുറ്റം നിഷേധിച്ചു. താന്‍ ആരെയും മര്‍ദിച്ചിട്ടില്ല തിരിക്കുള്ള ബാറില്‍ അവിചാരതിമായ സംഭവിച്ചതാണ്. തന്റെ വായില്‍ നിന്നും മദ്യം മറ്റ് വ്യക്തികളുടെ ദേഹത്ത് വീഴാതിരിക്കാനായി നടത്തിയ ശ്രമത്തില്‍ അവിചാരിതമായ ഒരാളെ സ്പര്‍ശിച്ചു. അല്ലാതെ മര്‍ദനം നടത്തിയില്ലെന്നു പ്രതി വാദിച്ചു.

എന്നാല്‍ കോടതി അദ്ദേഹത്തെ കുറ്റക്കാരനാണെന്ന് കണ്ടെത്തി. പ്രതിയുടെ ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കിയതിന് ശേഷം നാടുകടത്താന്‍ ഉത്തരവിടുകയും ചെയ്തു.

47 കാരനായ അറബ് മാനേജര്‍ തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം അല്‍ ബര്‍സയിലെ ഒരു ഹോട്ടലിലെ ബാറിലായിരിക്കുന്ന അവസരത്തിലാണ് പ്രതി അവിടെ എത്തിയത്. മനപൂര്‍വം പ്രതി ഇയാളെ മര്‍ദിച്ചു. എന്തിനു ഇതു ചെയ്തു എന്നു ചോദിച്ചപ്പോള്‍ അയാള്‍ അശ്ലീല അംഗ്യം കാണിച്ചതായി പരാതിക്കാരന്‍ പറഞ്ഞു.