Latest NewsNewsInternational

ജ​പ്പാ​നി​ൽ ഇന്ന് പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്

ടോ​ക്കി​യോ: ജപ്പാനിൽ ഇന്ന് പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്. ജ​പ്പാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഷി​ൻസോ ​ആ​ബെ​യു​ടെ രാ​ഷ്‌​ട്രീ​യ നീക്കങ്ങൾ വിജയം കൊയ്യുമെന്ന് റിപ്പോർട്ടുകൾ. കാ​ലാ​വ​ധി​ക്ക് ഒ​രു വർഷം മു​ൻ​പേ ന​ട​ത്തു​ന്ന പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ബെ​യു​ടെ ലി​ബ​റ​ൽ ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി (എ​ൽ​ഡി​പി) ക്ക് പ്രതീക്ഷ നൽകുന്നു.

456 അം​ഗ പാ​ർ​ല​മെ​ന്‍റി​ൽ 312 ലേ​റെ സീ​റ്റ് എ​ൽ​ഡി​പി സ​ഖ്യ​ത്തി​നു കി​ട്ടു​മെ​ന്നാ​ണു മൂ​ന്നു പ്ര​ധാ​ന സ​ർ​വേ​ക​ളു​ടെ ശ​രാ​ശ​രി പ്ര​വ​ച​നം. ബു​ദ്ധി​സ്റ്റ് പാ​ർ​ട്ടി​യാ​യ കോ​മൈ​റ്റോ എ​ന്ന ചെ​റുക​ക്ഷി​യും സ​ഖ്യ​ത്തി​ലു​ണ്ട്.

പ്ര​മു​ഖ എ​തി​ർ​ക​ക്ഷി​ക​ൾ ര​ണ്ടും ന​ന്നേ പ്രാ​യം കു​റ​ഞ്ഞ​വ​യാ​ണ്. ടോ​ക്കി​യോ​യി​ലെ വ​നി​താ ഗ​വ​ർ​ണ​ർ യൂ​റി​കോ കോ​യി​കേ​യു​ടെ പാ​ർ​ട്ടി ഓ​ഫ് ഹോ​പ് എ​ന്ന യാ​ഥാ​സ്ഥി​തി​ക പാ​ർ​ട്ടി​ക്കു 14 ശ​ത​മാ​നം ജ​ന​പി​ന്തു​ണ​യാ​ണു സ​ർ​വേ​ക​ളി​ൽ കാ​ണു​ന്ന​ത്. മുമ്പ് എ​ൽ​ഡി​പി​യി​ലാ​യി​രു​ന്ന കോ​യി​കെ ജ​ന​പ്രി​യ വാ​ഗ്ദാ​ന​ങ്ങ​ളു​മാ‍യാ​ണു പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​ത്. കോ​യി​കേ മ​ത്സ​രി​ക്കു​ന്നി​ല്ല. ഒ​ന്ന​ര​ മാ​സം മുമ്പാണ് പാ​ർ​ട്ടി രൂപീകരിച്ചത്.

മു​ൻ കാ​ബി​ന​റ്റ് സെ​ക്ര​ട്ട​റി യൂ​കി​യോ എ​ഡാ​നോ​യു​ടെ കോ​ൺ​സ്റ്റി​റ്റ്യൂ​ഷ​ണ​ൽ ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി (സി​ഡി​പി) ര​ണ്ടാ​ഴ്ച മുമ്പ് രൂ​പം​കൊ​ണ്ട​താ​ണ്. ഇ​വ​ർ​ക്കു 15 ശ​ത​മാ​നം പി​ന്തു​ണ സ​ർ​വേ​ക​ളി​ൽ കാ​ണു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button