Latest NewsNewsGulf

ഗൾഫിൽ വ്യാ​ജ​നോ​ട്ടു​കൾ: പ്രതികൾ പി​ടി​യി​ല്‍

മ​സ്​​ക​ത്ത്​: ഒ​മാ​നിൽ വ്യാ​ജ​നോ​ട്ടു​ക​ളു​മാ​യി പ്രതികൾ പി​ടി​യി​ല്‍. സംഭവുമായി ബന്ധപ്പെട്ട് ഏ​ഴു​പേ​രെ റോ​യ​ല്‍ ഒ​മാ​ന്‍ പോലീസ് പിടികൂടിയത്. അ​റ​സ്​​റ്റിലായവരിൽ ഒരാൾ സ്ത്രീയാണ്. ഇവരിൽ നിന്നും അമ്പത് റി​യാ​ലി​ന്റെ വ്യാ​ജ​നോ​ട്ടു​ക​ളു​മായിട്ടാണ് സംഘത്തെ പിടികൂടിയത്. പ്രതികൾ എല്ലാവരും ആ​ഫ്രി​ക്ക​ന്‍​വം​ശ​ജ​രാ​ണ്.

ഇവർക്ക് എതിരെ വ്യാ​ജ​നോ​ട്ടു​ക​ളു​ടെ വി​നി​മ​യം, വ​ഞ്ച​ന​ക്കു​റ്റ​ങ്ങ​ള്‍ എന്നിവ ചുമത്തിയതായി പോലീസ് അറിയിച്ചു. ഇവരെ പിടികൂടിയത് റൂ​വി, അ​സൈ​ബ, മ​സ്​​ക​ത്ത്​ എന്നീ സ്​​റ്റേ​ഷ​നു​ക​ളി​ലെ പോലീസുകാരും കു​റ്റാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ലെ ഉ​ദ്യോ​ഗ​സ്​​ഥ​രും സംയുക്തമായി നടത്തിയ നീക്കത്തിലാണ്.

ഇവരുടെ താ​മ​സ​സ്​​ഥ​ല​ത്ത് പോലീസ് നടത്തിയ പ​രി​ശോ​ധ​ന​യിൽ 17,000 റി​യാ​ലി​ന്റെ വ്യാ​ജ​നോ​ട്ടു​ക​ളാണ് പിടികൂടിയത്. ഇതിനു പുറമെ ഇവിടെ നിന്നും ആ​ഭ​ര​ണ​ങ്ങ​ളും ആ​ഡം​ബ​ര​വാ​ച്ചു​ക​ളും പി​ടി​ച്ചെ​ടു​ത്തിട്ടുണ്ട്. നോട്ടു നി​ര്‍​മി​ച്ച്‌​ വി​പ​ണ​നം ന​ട​ത്തുന്ന സംഘമാണ് ഇതെന്നു പോലീസ് വ്യക്തമാക്കി. താമസസ്ഥലത്തായിരുന്നു വ്യാ​ജ​നോ​ട്ടു​കൾ നി​ര്‍​മി​ച്ചിരുന്നത്. ഇതിനു ഉപയോഗിക്കുന്ന യന്ത്രങ്ങളും സീ​ലു​ക​ളും പോലിസ് പി​ടി​ച്ചെ​ടു​ത്തു.

മണി എക്സ്ചേഞ്ചിൽ എത്തിയ പ്രതികളിൽ ഒരാൾ വ്യാജ കറൻസി ന​ല്‍​കി​. സം​ശ​യം തോന്നിയ ജീ​വ​ന​ക്കാ​ര്‍ ഇത് പോലീസിനെ അറിയിച്ചു. തുടര്‍​ന്ന്​ നടത്തിയ അന്വേഷണത്തിലാണ് സംഘത്തെ പിടികൂടിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button