KeralaLatest NewsNews Story

മാധ്യമ അവാർഡുകൾ സർക്കാരിനെ സുഖിപ്പിക്കുന്നവർക്കോ? മാധ്യമ പ്രവർത്തനം എന്നത് രാഷ്ട്രീയ പ്രവർത്തനമാക്കുന്ന നിഷ്പക്ഷർ : ജിതിൻ ജേക്കബ് എഴുതുന്നു

ജിതിൻ ജേക്കബ് 
 
കേരള സർക്കാരിന്റെ മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ ഒരു കാര്യം കൂടുതൽ വ്യക്തമാകുകയാണ്, സർക്കാരിനെ സുഖിപ്പിക്കുന്ന വാർത്ത കൊടുക്കുന്ന മാധ്യമ പ്രവർത്തകർക്കാണ് അവാർഡിലും മുൻഗണന. ചിലരെ പാർട്ടി മുൻകൈ എടുത്ത് അവാർഡ് എന്നൊക്കെ പറഞ്ഞ് അമേരിക്കയിലും യൂറോപ്പിലും കൊണ്ടുപോയി സുഖിപ്പിക്കും, പ്രമുഖ മാധ്യമ പ്രവര്‍ത്തകയെ അമേരിക്കയിൽ കൊണ്ടുപോയി ആദരിച്ചത് ഓർത്താൽ മതി. മറ്റുകൂട്ടരെ സംസ്ഥാന സർക്കാർ അവാർഡ് നൽകി സുഖിപ്പിക്കും. ഇത്തവണത്തെ അവാർഡ് കിട്ടിയ മനോരമയുടെ ആ മഹാൻ അന്തം കമ്മികളുടെ തലതൊട്ടപ്പനാണ്.
ഒരു പ്രമുഖ മാധ്യമ പ്രവര്‍ത്തകക്കെതിരെ ഞാൻ ഒരിക്കൽ എഴുതിയപ്പോൾ ഈ അവതാരം എന്നെ ചൊറിയാൻ വന്നിരുന്നു. വയറ് നിറച്ചു കൊടുത്തതുകൊണ്ട് പിന്നെ ചൊറിയാൻ വന്നില്ല. ഇവരൊക്കെ നിഷ്പക്ഷ മാധ്യമ പ്രവർത്തകർ എന്ന പേരിലാണ് അറിയപ്പെടുന്നത് എന്നതാണ് ഏറ്റവുംവലിയ തമാശ. ഉത്തരേന്ത്യയിലെ ഗ്രാമങ്ങളിൽ നടക്കുന്ന ചെറിയ വാർത്തകൾ പോലും പൊടിപ്പും തൊങ്ങലും ചേർത്ത് പ്രചരിപ്പിക്കുന്ന ഇവർ പല വാർത്തകളും കണ്ടില്ലെന്നു നടിക്കുന്നു. ഗൗരി ലങ്കേഷിനുവേണ്ടി അലമുറയിടുന്ന ഇവർ കോയമ്പത്തൂരിൽ കൊല്ലപ്പെട്ട ഫാറൂഖിന്റെ കാര്യം മിണ്ടില്ല.
 
പഞ്ചാബിൽ കൊല്ലപ്പെട്ട ജെ ജെ സിംഗ് എന്ന സീനിയർ പത്രപ്രവർത്തകന്റെ കൊലപാതകികളെ സംഭവം നടന്ന് ഒരുമാസം കഴിഞ്ഞിട്ടും പിടികൂടാനായിട്ടില്ല. ആ പത്രപ്രവർത്തകനെക്കുറിച്ചു എത്രപേർ കേട്ടിട്ടുണ്ട് ? ഗൗരി ഗൗരിക്കുവേണ്ടി അലമുറയിട്ടു കരഞ്ഞവരൊന്നും ഈ കൊലപാതകം അറിഞ്ഞിട്ടില്ല. ത്രിപുരയിൽ കൊല്ലപ്പെട്ട ശാന്തനു ഭൗമിക് എന്ന മാധ്യമപ്രവർത്തകന്റെയും ഇന്നലെ UP യിൽ കൊല്ലപ്പെട്ട മാധ്യമ പ്രവർത്തകന്റെയും കൊലപാതകത്തെക്കുറിച്ചും ഇവർ മിണ്ടില്ല.
കേരള മുഖ്യമന്ത്രി ഒരാളെ കൊല്ലുന്നതു ഞാൻ കണ്ടു എന്ന് ഒരു ദൃക്സാക്ഷി പറയുന്നതിന്റെയും, കൊല്ലപ്പെട്ട ആളിന്റെ ഭാര്യ അതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്ന റിപ്പോർട്ട്‌ പുറത്തുവന്നിട്ടു ദിവസങ്ങളായി. ആർക്കും അതിനെക്കുറിച്ച് ചർച്ച ചെയ്യേണ്ട . ശത്രുരാജ്യത്തിന്റെ കയ്യിൽനിന്നും സമ്മാനം സ്വീകരിച്ച കമ്മ്യൂണിസ്റ്റ്‌ നേതാക്കളെക്കുറിച്ചും ആർക്കും ചർച്ച ചെയ്യേണ്ട.
ചേർത്തലയിലും കോട്ടയത്തും മാസങ്ങളായി സമരം ചെയ്യുന്ന നഴ്സുമാരുടെ പ്രശ്നം ആർക്കും ചർച്ച ചെയ്യേണ്ട. വ്യാജ ബിരുദവുമായി രോഗികളെ ചികിൽസിച്ച ആൾ നടത്തുന്ന അൽ ഷിഫാ ആശുപത്രിക്കെതിരെയും ആർക്കും ചർച്ച ചെയ്യേണ്ട. ബാംഗ്ലൂരിൽ അനധികൃത അറവുശാലക്കെതിരെ പരാതിപ്പെട്ട മർദിച്ചതിനെക്കുറിച്ചും, കന്നുകാലി കടത്തുകാരുടെ മർദനത്തിൽ കൊല്ലപ്പെട്ട അസിസ്ടന്റ് കമ്മാണ്ടന്റിനെ കുറിച്ചും ആർക്കും ചർച്ച ചെയ്യേണ്ട.
 
ബൊഫോഴ്‌സ് അഴിമതി കേസിലെ പുതിയ വെളിപ്പെടുത്തലുകളെക്കുറിച്ചും ആർക്കും ചർച്ച ചെയ്യേണ്ട. ദളിത്‌ പീഡനത്തിനെതിരെ തൊണ്ടപൊട്ടി കീറുന്നവർ  ഇടത് മാധ്യമ പ്രവർത്തകർ ഒരു ദളിത്‌ പെൺകുട്ടിയെ പീഡിപ്പിച്ചപ്പോൾ വാ പൊളിച്ചില്ല. ആ കേസും അട്ടിമറിച്ചു. തിരഞ്ഞെടുപ്പിൽ ജാതിയും മതവും ഉപയോഗിച്ചു വോട്ട് പിടിക്കുന്നതിനെതിരെ ഉറഞ്ഞു തുള്ളുന്നവർ ഗുജറാത്തിൽ കോൺഗ്രസ് പാർട്ടി തിരഞ്ഞെടുപ്പിൽ ജാതി മത സംഘടനകളെ കൂട്ടുപിടിക്കുന്നത് കാണുന്നില്ല.
 
ചുരുക്കത്തിൽ ഈ CITU മാധ്യമ പ്രവർത്തകർ കാരണം മാധ്യമ പ്രവർത്തനം എന്നത് രാഷ്ട്രീയ പ്രവർത്തനത്തെക്കാൾ അപചയം ബാധിച്ച മേഖലയായി മാറിയിരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button