സ്കൂൾ കായികോത്സവം ; അനുമോൾ തമ്പിക്ക് ട്രിപ്പിൾ

പാലാ ; 61ആമത് സ്കൂൾ കായികോത്സവത്തിൽ എറണാകുളം മാർ ബേസിലിന്റെ അനുമോൾ തമ്പിക്ക് ട്രിപ്പിൾ. സീനിയർ ഗേൾസിന്റെ 1500 മീറ്ററിൽ സ്വർണ്ണം കരസ്ഥമാക്കിയതോടെയാണ് ട്രിപ്പിൾ നേട്ടം അനുമോളെ തേടിയെത്തിയത്. 3000.5000 മീറ്ററുകളിലും അനുമോൾ സ്വർണ്ണം നേടിയിരുന്നു. ഇതോടെ മീറ്റിൽ 107 പോയിന്റുമായി എറണാകുളം വീണ്ടും മുന്നിൽ.

അതേസമയം ജൂനിയർ പെൺകുട്ടികളുടെ 1,500 മീറ്റർ ഓട്ടത്തിൽ പാലക്കാട‌് കല്ലടി സ്കൂളിലെ ചാന്ദ്നി സ്വർണം നേടി. ശനിയാഴ്ച 3,000 മീറ്ററിലും ചാന്ദ്നി സ്വർണം നേടിയിരുന്നു. സീനിയര്‍ ആണ്‍കുട്ടികളുടെ 1500 മീറ്ററില്‍ മാര്‍ ബേസിലിന്റെ ആദര്‍ശ് ഗോപിയും,ജൂനിയര്‍ ആണ്‍കുട്ടികളുടെ 1,500 മീറ്ററില്‍ കോതമംഗലം മാര്‍ ബേസില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി അഭിഷേക് മാത്യുവും സ്വര്‍ണം നേടി.ആണ്‍കുട്ടികളുടെ 400 മീറ്ററില്‍ അഭിഷേക് സ്വര്‍ണം കരസ്ഥമാക്കി.