Latest NewsNewsGulf

യുഎഇയിൽ 27000 ദിർഹവുമായി മുങ്ങിയ വീട്ടുജോലിക്കാരിയെ മണിക്കൂറുകൾക്കകം പോലീസ് എയർപോർട്ടിൽ വെച്ച് പൊക്കി

അജ്‌മാൻ: തൊഴിലുടമയുടെ വീട്ടിൽ നിന്നും 27000 ദിർഹവും ഐ പാഡും മോഷ്ടിച്ച് കടന്നുകളഞ്ഞ വീട്ടുജോലിക്കാരിയെ മണിക്കൂറുകൾക്കകം പോലീസ് എയർപോർട്ടിൽ വെച്ച് പിടികൂടി. പരാതി ലഭിച്ച ഉടൻ തന്നെ ഇവരെ കണ്ടെത്താനായി സിഐഡി ഉദ്യോഗസ്ഥരുടെ ഒരു സംഘം രൂപീകരിച്ചിരുന്നു. തുടർന്ന് യുവതി കടന്ന് കളയുന്നതിന് മുൻപ് തന്നെ ദുബായ് പോലീസുമായി ബന്ധപ്പെട്ട് അജ്‌മാൻ പോലീസ് ഇവരെ പിടികൂടുകയായിരുന്നു.

താൻ മോഷണം നടത്തിയതായി യുവതി കുറ്റസമ്മതം നടത്തി. അതേസമയം സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിൽ വിലയേറിയ വസ്തുക്കൾ വെയ്ക്കരുതെന്നും ശ്രദ്ധയുള്ളവരായിരിക്കാനും അധികൃതർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. രാജ്യത്തിന്റെ സുരക്ഷിതത്വവും പൗരൻമാരുടെ സുരക്ഷയും എമിറേറ്റിലെ സുരക്ഷയും തകർക്കാൻ ശ്രമിക്കുന്നവരെ ഒരുതരത്തിലും രക്ഷപെടാൻ അനുവദിക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button