Latest NewsNewsGulf

സൗദിയില്‍ പട്ടാപ്പകൽ പ്രവാസിയെ കൊള്ളയടിക്കുന്ന വിഡിയോ വൈറലായി : പിന്നീട് സംഭവിച്ചത്

റിയാദ് : സൗദിയില്‍ പട്ടാപ്പകൽ പ്രവാസിയെ കൊള്ളയടിക്കുന്ന വിഡിയോ വൈറലായാതോടെ പ്രതിയായ കൗമാരക്കാരനായ സ്വദേശി പൗരനെ പൊലീസ് പിടികൂടി. ഏഷ്യൻ വംശനെ കയ്യേറ്റം ചെയ്യുകയും അയാളുടെ പക്കലുള്ളതെല്ലാം തട്ടിപ്പറിക്കുകയും ചെയ്ത ശേഷം സ്വദേശി വാഹനത്തിൽ കയറി സ്ഥലം വിടുകയായിരുന്നു. മറ്റു രണ്ടു പേരും വാഹനത്തിലുണ്ടായിരുന്നു. റിയാദിലാണ് സംഭവം.

സംഭവത്തിന്റെ വീഡിയോ ദൃശ്യം പിന്നീട് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയി. അതിക്രമം ശ്രദ്ധയിൽപ്പെട്ട റിയാദ് പൊലീസ് വിദഗ്ധ സംഘത്തെ നിയോഗിച്ച് അന്വേഷണം ആരംഭിച്ചു. റെക്കോർഡ് വേഗത്തിലാണു മുഖ്യ പ്രതി വലയിൽ വീണത്. ഇരയായ ഏഷ്യൻ വംശജൻ പ്രതിയെ തിരിച്ചറികയും ചെയ്തു. കൂട്ടു പ്രതികൾക്കായുള്ള തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. അതിക്രമം ശ്രദ്ധയിൽപ്പെട്ട റിയാദ് പൊലീസ് വിദഗ്ധ സംഘത്തെ നിയോഗിച്ച് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button