സുഷമ സ്വരാജ് ബംഗ്ലാദേശ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയുമായി കൂട്ടിക്കാഴ്ച നടത്തും. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ബംഗ്ലാദേശിലെത്തിയ സുഷമ ഇന്ത്യ-ബംഗ്ലാദേശ് സംയുക്ത കണ്‍സൾട്ടേറ്റീവ് കമ്മീഷന്‍റെ (ജെസിസി) യോഗത്തിലും പങ്കെടുക്കും.

സുഷമയുടെ രണ്ടാമത്തെ ബംഗ്ലാദേശ് സന്ദർശനമാണിത്. 2014ലാണ് സുഷമ ആദ്യമായി ബംഗ്ലാദേശ് സന്ദർശിച്ചത്. ഹസീനയുമായുള്ള കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വിഷയങ്ങളും ചർച്ചയാകുമെന്നാണ് സൂചന. കഴിഞ്ഞ ഏപ്രിലിൽ ഷേഖ് ഹസീന ഇന്ത്യ സന്ദർശിച്ചിരുന്നു.