Latest NewsKeralaNews

കാമുകനുമൊത്ത് വിദേശയാത്ര നടത്തിയത് മാതാപിതാക്കള്‍ അറിയാതിരിക്കാന്‍ യുവതി ചെയ്തത്

കൊച്ചി: കാമുകനുമൊത്ത് വിദേശയാത്ര നടത്തിയത് വീട്ടുകാർ അറിയാതിരിക്കാന്‍ പാസ്പോര്‍ട്ടില്‍ കൃത്രിമം നടത്തിയ യുവതിയെ പോലീസ് അറസ്റ്റു ചെയ്തു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ് എമിഗ്രേഷന്‍ വിഭാഗം യുവതിയെ പിടികൂടിയത്. കോട്ടയം ജില്ലയിലെ കടുത്തുരുത്തി സ്വദേശിനിയായ യുവതിയാണ് കൊച്ചിയില്‍ പിടിയിലായത്.

കടുത്തുരുത്തി സ്വദേശിനിയായ യുവതി ന്യൂയോര്‍ക്കിലേക്ക് പോകാനായാണ് കൊച്ചി വിമാനത്താവളത്തിലെത്തിയത്. വിമാനത്താവളത്തിലെ എമിഗ്രേഷന്‍ പരിശോധനക്കിടെയാണ് യുവതിയുടെ പാസ്പോര്‍ട്ടില്‍ കൃത്രിമം നടത്തിയതായി ഉദ്യോഗസ്ഥര്‍ക്ക് മനസിലായത്. തുടര്‍ന്ന് കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തെക്കുറിച്ച്‌ യുവതി വിശദീകരിച്ചത്.

മംഗലാപുരത്തെ ബിരുദപഠനത്തിനിടെയാണ് യുവാവുമായി യുവതി പ്രണയത്തിലാകുന്നത്. ഈ കാമുകനുമൊത്താണ് യുവതി വിദേശയാത്ര നടത്തിയത്.മാതാപിതാക്കള്‍ അറിയാതെയായിരുന്നു യുവതിയുടെ വിദേശയാത്ര. ഇതിനു പിന്നാലെയാണ് യുവതിയോട് ന്യൂയോര്‍ക്കിലെത്താന്‍ മാതാപിതാക്കള്‍ ആവശ്യപ്പെട്ടത്. മാതാപിതാക്കള്‍ പാസ്പോര്‍ട്ട് പരിശോധിച്ചാല്‍ കാമുകനോടൊപ്പം ദുബായില്‍ പോയത് മനസിലാക്കുമെന്ന് ഭയന്നാണ് യുവതിയും കാമുകനും പാസ്‌പോർട്ടിൽ കൃത്രിമം കാണിച്ചത്. കാമുകന്റെ നിര്‍ദേശപ്രകാരമാണ് തന്റെ പാസ്പോര്‍ട്ടിലെ രണ്ട് പേജുകള്‍ കീറിക്കളഞ്ഞതെന്നും പിന്നീട് വ്യാജപേജ് തയ്യാറാക്കി പാസ്പോര്‍ട്ടില്‍ പതിപ്പിച്ചെതെന്നും യുവതി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button