KeralaLatest NewsNewsCrime

സിനിമ തിയറ്ററിൽ സീറ്റ് തർക്കത്തിനിടെ യുവാവിന് കുത്തേറ്റു ; പ്രതി പോലീസ് കസ്റ്റഡിയിൽ

പെരുമ്പാവൂർ : സിനിമ തിയറ്ററിൽ സീറ്റ് തർക്കത്തിനിടയിൽ യുവാവിന് കുത്തേറ്റ സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.സൗത്ത് വല്ലം പെരേപറമ്പിൽ റിജാസ് (26) ആണ് അറസ്റ്റിലായത്. വധശ്രമമാണ് ഇയാൾക്കെതിരെയുള്ള കേസ്.കുത്തേറ്റ കണ്ടന്തറ വെള്ളാക്കുടി അഷ്കർ (24) കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

കഴിഞ്ഞ 18നു രാത്രി 9.30ന് ഇവിഎം തിയറ്ററിലാണ് സംഭവം. ഇരുവരും തമ്മിലുള്ള സീറ്റ് തർക്കത്തെ തുടർന്നു തിയറ്റർ ജീവനക്കാർ ഇവരെ ഇറക്കി വിട്ടു. തുടർന്നു തിയറ്ററിനു പുറത്തു നടന്ന തർക്കത്തിനിടയിലാണ് അഷ്കറിന് കുത്തേറ്റത്.കുടലിനു പരുക്കേറ്റ അഷ്കറിനെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. റിജാസിനെതിരെ ബൈക്ക് കത്തിച്ചതുൾപ്പെടെ മൂന്നു കേസുകൾ നിലവിലുള്ളതായി പോലീസ് അറിയിച്ചു. സിഐ ജെ. കുര്യാക്കോസ്, എസ്ഐ പി.എ. ഫൈസൽ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button