Latest NewsNewsGulf

നിസ്‌കാരം നടത്തുന്നതിനായി വഴിയരികിൽ വാഹനം പാർക്ക് ചെയ്‌തവർക്ക് പിഴശിക്ഷ

ദുബായ്: പ്രാർത്ഥിക്കുന്നതിനായി വാഹനം വഴിയിൽ നിർത്തിയവരിൽ നിന്ന് 500 ദിർഹം പിഴ ഈടാക്കുമെന്ന് അധികൃതർ അറിയിച്ചു. ഇത്തരത്തിൽ വാഹനം നിർത്തിയിടുന്നത് കുറ്റകരമാണെന്നും അപകടങ്ങൾ ഉണ്ടാകാൻ കാരണമാകുമെന്നും ദുബായ് പോലീസിന്റെ ട്രാഫിക് വിഭാഗം തലവന്‍ ബ്രിഗേഡിയര്‍ സൈഫ് മുഹൈര്‍ അല്‍ മസ്‌റൂയി വ്യക്തമാക്കി. പ്രാർത്ഥിച്ച് കൊണ്ടിരുന്ന ആളുകൾക്ക് ഇടയിലേക്ക് അമിതവേഗത്തിലെത്തിയ ഒരു വാഹനം പാഞ്ഞുകയറി അപകടമുണ്ടായതിന് പിന്നാലെയാണ് ദുബായ് പോലീസ് ഇത്തരത്തിലൊരു നിർദേശം നൽകിയത്.

റോഡപകടങ്ങളും നിർദ്ദേശങ്ങളും പാലിക്കാത്ത 23,763 നിയമലംഘകർക്ക് പിഴ ചുമത്തിയിട്ടുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ട്രാഫിക് നിയമങ്ങൾ അനുസരിക്കാനും വഴിയരികിൽ വാഹനം പാർക്ക് ചെയ്യുന്നത് ഒഴിവാക്കാനായി ക്യാമ്പയിൻ നടത്താൻ ഉദ്ദേശിക്കുന്നതായും അധികൃതർ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments


Back to top button