Latest NewsNewsInternationalGulf

ദുബായിലെ ലിഫ്റ്റില്‍ വച്ച് യുവതിയെ ചുംബിച്ച ശേഷം കെട്ടിപ്പിടിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

ദുബായ്: ദുബായിലെ ലിഫ്റ്റില്‍ വച്ച് യുവതിയെ ചുംബിച്ച ശേഷം കെട്ടിപ്പിടിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. ലിഫ്റ്റില്‍ സ്ത്രീയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചതിനാണ് ഇയാളെ പിടികൂടിയത്. 26 വയസുകാരനായ കംപ്യൂട്ടര്‍ ഓപ്പറേറ്ററായ പാക് പൗരനാണ് പ്രതി. സൗത്ത് ആഫ്രിക്കന്‍ സ്വദേശിനിയായ യുവതിയെ ചുംബിച്ച ശേഷം കെട്ടിപ്പിടിക്കാന്‍ ശ്രമിച്ചതിനാണ് യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.പ്രതി കോടതിയില്‍ കുറ്റം നിഷേധിച്ചു.

24 വയസുള്ള പരാതികാരി തന്റെ പത്തൊന്‍പതാം നിലയില്‍ ഉള്ള ഓഫീസില്‍ പോകാനായി ലിഫ്റ്റില്‍ പ്രവേശിച്ചു. വൈകുന്നേരം 5:40 ഓടെയായിരുന്നു യുവതി ലിഫ്റ്റില്‍ കയറിയത്. ഈ സമയം ലിഫ്റ്റില്‍ പ്രതിയും പരാതികാരിയായ യുവതിയും മാത്രമാണ് ഉണ്ടായിരുന്നത്.

പ്രതി യുവതിയോട് ഏതു രാജ്യത്ത് നിന്നുള്ള വ്യക്തിയാണെന്നു ചോദിച്ചു. യുവതി അതിനു മറുപടി നല്‍കി. തുടര്‍ന്ന പ്രതി താന്‍ പാക് പൗരനാണെന്നു അറിയിച്ചു. പതിനഞ്ചാം നിലയില്‍ ഇറങ്ങേണ്ട പ്രതി അതിനു തയാറാകാതെ യുവതിയുടെ മൊബൈല്‍ നമ്പര്‍ ചോദിച്ചു. യുവതി നമ്പര്‍ നല്‍കിയില്ല.

യുവാവ് ഷെയക്ക് ഹാന്‍ഡിനു വേണ്ടി കൈനീട്ടി. യുവതി ഇതിനു തയാറായതോടെ അയാള്‍ ബലമായി കൈയില്‍ ചുംബിച്ചു. പിന്നീട് യുവതിയെ കെട്ടിപ്പിടിക്കാന്‍ ശ്രമിച്ചു എന്നാണ് പരാതി. അയാളെ തട്ടിമാറ്റി യുവതി അവിടെ നിന്നും ഓടി രക്ഷപ്പെട്ടു. യുവതിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചതായി അന്വേഷണത്തില്‍ വ്യക്തമായതായി പോലീസ് അറിയിച്ചു. കേസില്‍ കോടതി നവംബര്‍ 14 ന് വിധി പ്രഖ്യാപിക്കും

 

shortlink

Related Articles

Post Your Comments

Related Articles


Back to top button