KeralaLatest NewsNews

ദിലീപിന്റെ വിശദീകരണത്തെപ്പറ്റി ആലുവ റൂറല്‍ എസ്പി

കൊച്ചി : സ്വകാര്യ സുരക്ഷയുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ വിശദീകരണം തൃപ്തികരമാണെന്ന് ആലുവ റൂറല്‍ എസ്പി എ.വി ജോര്‍ജ്. ദിലീപിന്റെ വിശദീകരണത്തില്‍ തൃപ്തി അറിയിച്ച പോലീസ്, സുരക്ഷാ ഏജന്‍സിക്കു ലൈസന്‍സ് ഉണ്ടെങ്കില്‍ ആയുധങ്ങള്‍ ഉപയോഗിക്കാമെന്നും വ്യക്തമാക്കി. ആലുവ പൊലീസ് ഞായറാഴ്ചയാണു ദിലീപിനു നോട്ടിസ് നല്‍കിയത്. സുരക്ഷാ ജീവനക്കാരുടെ പേരും തിരിച്ചറിയല്‍ രേഖകളും നല്‍കണം. അവര്‍ ആയുധം ഉപയോഗിക്കുന്നുണ്ടെങ്കില്‍ ലൈസന്‍സ് ഹാജരാക്കണം.

സുരക്ഷാ ഏജന്‍സിയുടെ ലൈസന്‍സ് ഹാജരാക്കണം തുടങ്ങിയ കാര്യങ്ങളാണ് ആവശ്യപ്പെട്ടത്. നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന കേസില്‍ ജാമ്യത്തിലിറങ്ങിയ ദിലീപ്, ഗോവ ആസ്ഥാനമായ തണ്ടര്‍ ഫോഴ്‌സ് എന്ന സ്വകാര്യ ഏജന്‍സിയെ സുരക്ഷയ്ക്കായി ചുമതലപ്പെടുത്തിയിരുന്നുവെന്നാണു റിപ്പോര്‍ട്ട്. ആയുധങ്ങള്‍ കൊണ്ടുവരുമ്പോള്‍ പൊലീസിനെ മുന്‍കൂട്ടി അറിയിക്കണം. ദിലീപ് പൊലീസ് സുരക്ഷ ആവശ്യപ്പെട്ടിട്ടില്ലെന്നും എ.വി.ജോര്‍ജ് അറിയിച്ചു. ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ താന്‍ സുരക്ഷാ ഭീഷണി നേരിടുന്നുണ്ടെന്നും എന്നാല്‍, സുരക്ഷയ്ക്കായി സ്വകാര്യ ഏജന്‍സിയെ ഇതുവരെ നിയോഗിച്ചിട്ടില്ലെന്നുമാണു ദിലീപ് കഴിഞ്ഞദിവസം പറഞ്ഞത്.

ഏജന്‍സിയുമായി കൂടിയാലോചനകള്‍ മാത്രമാണു നടന്നതെന്നും നടന്‍ വിശദീകരിച്ചു. ഏജന്‍സിയുടെ തൃശൂരിലെ ഓഫിസില്‍ പൊലീസ് കഴിഞ്ഞ ദിവസം പരിശോധന നടത്തി. കൊട്ടാരക്കരയിലും കൊച്ചിയിലും തണ്ടര്‍ ഫോഴ്‌സിന്റെ വാഹനങ്ങളും പൊലീസ് പരിശോധിച്ചു. ദിലീപ് സ്വകാര്യ ഏജന്‍സിയെ സമീപിച്ചതില്‍ ജാമ്യ വ്യവസ്ഥയുടെ ലംഘനമില്ലെന്നാണു നിയമമവിദഗ്ധരുടെ അഭിപ്രായം. ഏജന്‍സിക്കു രാജ്യത്തെവിടെയും ആയുധം ഉപയോഗിക്കുന്നതിനാണു ലൈസന്‍സ് എങ്കില്‍ കേരളത്തില്‍ പ്രത്യേക ലൈസന്‍സ് ആവശ്യമില്ല. എന്നാല്‍, ഇത് ഒരു സംസ്ഥാനത്തേതു മാത്രമാണെങ്കില്‍ മറ്റിടങ്ങളില്‍ പ്രത്യേക ലൈസന്‍സ് ആവശ്യമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button