Latest NewsNewsIndia

ഇന്ത്യന്‍ നായകന്‍ കോഹ്ലിയും ബോളിവുഡ് സുന്ദരി അനുഷ്‌കയും തന്നെ സന്ദര്‍ശിച്ചത് എന്തിനെന്ന് വ്യക്തമാക്കി പ്രശസ്ത ഡോക്ടര്‍

 

മുംബൈ : മാധ്യമങ്ങളുടെ നോട്ടപ്പുള്ളികളാണ് കോഹ്ലിയും അനുഷ്‌ക ശര്‍മയും . ഇരുവരും ഒരു ഡോക്ടറെ സന്ദര്‍ശിച്ചതാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്.

ബോളിവുഡിലെ പ്രശസ്തനായ അക്യുപങ്ചര്‍ വിദഗ്ധന്‍ ജുവല്‍ ഗമാഡിയെ ആണ് ഇരുവരും ഒരുമിച്ച് സന്ദര്‍ശിച്ചത്. കോലിക്കും അനുഷ്‌കയ്ക്കുമൊപ്പമുള്ള ചിത്രം ജുവല്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്. ജുവലിനെ കോലിക്ക് പരിചയപ്പെടുത്തിയത് അനുഷ്‌കയാണ്. കോലിയുടെ നല്ല വാക്കുകള്‍ക്ക് നന്ദിയുണ്ടെന്നും ഇന്ത്യന്‍ ക്യാപ്റ്റനില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ടെന്നും ജുവല്‍ ചിത്രത്തോടൊപ്പമുള്ള കുറിപ്പില്‍ പറയുന്നു.

കഴിഞ്ഞ ദിവസം ഒരു വിവാഹ വസ്ത്രത്തിന്റെ പരസ്യത്തില്‍ അനുഷ്‌കയും കോലിയും അഭിനയിച്ചിരുന്നു. ഇതിലെ ഡയലോഗുകള്‍ വച്ചും ഇരുവരും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റാവുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button