Latest NewsNewsGulf

ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് ആശ്വാസമായി കുവൈറ്റ് മന്ത്രാലയത്തിന്റെ തീരുമാനം

 

കുവൈറ്റ് :ശമ്പളമില്ലാതെ ജീവിച്ച് ആറ് മാസത്തിനൊടുവില്‍ ഇന്ത്യന്‍ നഴ്‌സ്മാരില്‍ 300 പേരെ സിവില്‍ സര്‍വീസ് കമ്മീഷന്റെ അനുമതിയോടെ കുവെറ്റ് ആരോഗ്യമന്ത്രാലയത്തില്‍ നിയമിച്ചു.

ഇന്ത്യയില്‍ നിന്നുള്ള നഴ്‌സസ് റിക്രൂട്ട്‌മെന്റുമായി കുവൈറ്റിലെത്തിയ 588 ഇന്ത്യന്‍ നഴ്‌സുമാരുടെ നിയമനത്തില്‍ ആ ഇന്ത്യയില്‍ നിന്നുള്ള നഴ്‌സസ് റിക്രൂട്ട്‌മെന്റ് വിവാദങ്ങളെതുടര്‍ന്ന് കുവൈറ്റിലെത്തിയ 588 ഇന്ത്യന്‍ നഴ്‌സുമാരുടെ നിയമനത്തില്‍ ആയിരുന്നു തടസ്സമുണ്ടായിരുന്നത്. ഇവരില്‍ 300 ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് ആണ് കുവൈറ്റ് ആരോഗ്യമന്ത്രാലയത്തില്‍ ജോലി ലഭിച്ചത്.ബാക്കി വന്ന നഴ്‌സുമാരില്‍ 48 പേര്‍ ഇന്ത്യയിലേക്ക് മടങ്ങിപോകുന്നതാണെന്നും 29 പേര്‍ക്ക് വരുന്ന 3 മാസത്തിനകം നിയമനം ഉണ്ടാകുമെന്നും അറിയിച്ചു.

6 മാസമായി ശമ്പളമില്ലാതെ കുടുങ്ങിയ ഇന്ത്യന്‍ കുവൈറ്റ് ആരോഗ്യമന്ത്രാലയത്തില്‍ നിയമനം ലഭിക്കുകയും തൊഴില്‍ ചെയ്യുകയുമായിരുന്ന 588 ഇന്ത്യന്‍ നഴ്‌സുമാരുടെ ശമ്പളം കഴിഞ്ഞ 6 മാസമായി തടഞ്ഞുവെച്ചിരിക്കുകയായിരുന്നു. മെഡിക്കല്‍ പരിശോധന അടക്കം എല്ലാ നടപടികളും പൂര്‍ത്തിയാക്കി നിയമന ഉത്തരവിന് വേണ്ടി കാത്തിരിക്കുകയായിരുന്നവരുടെ ശമ്പളമാണ് തടഞ്ഞുവെച്ചത്. 2017 ല്‍ സര്‍ക്കാര്‍ സര്‍വീസിലും സ്വകാര്യ മേഖലയിലും സ്വദേശികളുടെ എണ്ണം വര്‍ധിച്ചതായും പൊതുമേഖലയില്‍ സ്വദേശികള്‍ 2,52,580 ആയി ഉയര്‍ന്നതായും കണക്കുകള്‍ വെളിപ്പെടുത്തുന്നു.

2017 ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ മാസം വരെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും 935 വിദേശികളെ പിരിച്ചുവിട്ടതായി കുവൈറ്റ് സ്റ്റാറ്റിസ്റ്റിക് വിഭാഗം അറിയിച്ചിട്ടുണ്ട് കൂടാതെ നഴ്‌സസ് റിക്രൂട്ട്‌മെന്റ് വിവാദത്തെ തുടര്‍ന്ന് കുടുങ്ങിയ 588 ‘കുവൈറ്റ് സ്റ്റാറ്റ് ആപ്ലിക്കേഷന്‍’ ലോഞ്ച് ചെയ്യുന്നത് സംബന്ധിച്ച് കുവൈറ്റ് പബ്ലിക് അഥോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ വാര്‍ത്താസമ്മേളനത്തിലാണ് 2017 ല്‍ 935 വിദേശികളെ സര്‍വീസില്‍ നിന്നും ഒഴിവാക്കിയതായും, കുടുങ്ങിയ 300 ഇന്ത്യന്‍ നഴ്‌സുമാരെ ആരോഗ്യമന്ത്രാലയത്തില്‍ നിയമിച്ചതായും വെളിപ്പെടുത്തിയത്.

അതേസമയം ഹ്യുമന്‍ റിസോര്‍സസ് വിഭാഗം അഡ്മിനിസ്‌ട്രേറ്റീവ് അഫയേഴ്‌സ് വിഭാഗം അസി.അണ്ടര്‍ സെക്രട്ടറി സമര്‍പ്പിച്ച വിശദമായ പഠന റിപ്പോര്‍ട്ട് പഠിച്ചതിന് ശേഷം ഇത് സംബന്ധിച്ച് കൂടുതല്‍ നടപടികളിലേക്ക് പോകുമെന്ന് ആരോഗ്യമന്ത്രി ഡോ.ജമാല്‍ അല്‍-ഹര്‍ബി അഭിപ്രായപ്പെട്ടു.

 

 

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button