KeralaLatest NewsNews

നവമാധ്യമങ്ങൾ വാവ സുരേഷിനെ അത്യാസന്നനിലയിലാക്കി : സുരേഷ് നിയമനടപടിയിലേക്ക്

തിരുവനന്തപുരം: തനിക്ക് പാമ്പ് കടിയേറ്റു അത്യാസന്ന നിലയിലാണെന്ന് പ്രചാരണങ്ങളെ തള്ളി വാവ സുരേഷ്. രണ്ടു ദിവസം കൊണ്ട് ഏതാണ്ട് 1500 കോളുകൾ തനിക്ക് വന്നെന്നും ഇത്തരം പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്നും വാവ സുരേഷ് പറഞ്ഞു. ഈ പ്രചാരണത്തെ തുടർന്ന് മെഡിക്കൽ കോളേജ് പരിസരത്തും ശ്രീകാര്യത്തെ വീടിനു മുന്നിലും ജനങ്ങൾ തടിച്ചു കൂടിയിരുന്നു.

മൊബൈൽ ഫോൺ പരിധിക്കു പുറത്തായതിനാൽ സംഭവം ശരിയാണെന്നായിരുന്നു ജനങ്ങൾ വിശ്വസിച്ചത്. 10 വര്ഷം മുൻപ് തന്നെ പാമ്പ് കടിക്കുന്ന വീഡിയോ ആരോ ഗൂഢ ലക്ഷ്യത്തോടെ വാട്സാപ്പിലും സോഷ്യൽ മീഡിയയിലും പ്രചരിപ്പിക്കുകയാണ്. തന്റെ നാശം ആണ് ഇവരുടെ ലക്‌ഷ്യം. ഇത്തരത്തിലുള്ള പ്രചാരണത്തിനെതിരെ സൈബർ സെല്ലിലും പോലീസിലും പരാതി നൽകാൻ തീരുമാനിച്ചതായും വാവ സുരേഷ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button