Latest NewsNewsIndia

ആൾക്കാർ നോക്കി നിൽക്കെ യുവതിയെ തെരുവിൽ മാനഭംഗപ്പെടുത്തി : യുവതി ചികിത്സയിൽ

വിശാഖപട്ടണം: ജനങ്ങള്‍ നോക്കിനില്‍ക്കെ തെരുവില്‍ യുവതിയെ മാനഭംഗപ്പെടുത്തി. വിശാഖപട്ടണത്ത് റെയില്‍വേ സ്റ്റേഷനു മുന്നില്‍ മദ്യപിച്ചെത്തിയ ഗന്‍ജി ശിവ എന്നു പേരുള്ള ആളുടെ ആക്രമണം പട്ടാപകൽ ആയിരുന്നു.  21 വയസ്സുള്ള ഇയാൾ തെരുവിൽ കഴിയുന്ന യുവതിയെയാണ് പീഡിപ്പിച്ചത്. ഒരാളുപോലും യുവതിയുടെ സഹായത്തിനെത്തിയില്ല എന്നാണു റിപ്പോർട്ട്.

സംഭവ സ്ഥലത്തു കൂടി പോയ ഓട്ടോ ഡ്രൈവർ പകർത്തിയ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. ഇയാൾ തന്നെ ഈ വീഡിയോ പോലീസിൽ ഏൽപ്പിക്കുകയുമായിരുന്നു. വിവരം ലഭിച്ചു മിനിട്ടുകൾക്കകം പോലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. ഗന്‍ജി ശിവക്കെതിരെ ഒട്ടേറെ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ സ്ത്രീ ​ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button