Latest NewsIndiaNews

പ്രമുഖ ദലിത് എഴുത്തുകാരനെ വീട്ടുതടങ്കലിലാക്കി

ഹൈദരാബാദ്: പ്രമുഖ ദലിത് എഴുത്തുകാരന്‍ കാഞ്ച ഐലയ്യയെ വീട്ടുതടങ്കലിലാക്കി. വിജയവാഡയില്‍ പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുന്നത് തടയാനായിരുന്നു നടപടി. സമ്മേളനത്തില്‍ പങ്കെടുക്കാനുള്ള അനുമതി വിജയവാഡ പൊലീസ് നിഷേധിച്ചു.

സമ്മേളനത്തിന് അനുമതിയില്ലെന്നും പങ്കെടുത്താൽ അറസ്റ്റ് ഉണ്ടാകുമെന്നും ഹൈദരാബാദ് തര്‍നാക പൊലീസ് അദ്ദേഹത്തെ അറിയിച്ചിരുന്നു . ‘വൈശ്യര്‍ സാമൂഹിക കൊള്ളക്കാര്‍’ എന്ന പുസ്തകത്തിന്‍റെ പേരില്‍ ആര്യവൈശ്യസമുദായം കാഞ്ച ഐലയ്യക്കെതിരെ വന്‍ പ്രതിഷേധം ഉയർത്തിയിരുന്നു. അതിനിടെ അദ്ദേഹത്തിന്‍റെ കാര്‍ തടഞ്ഞ് ആക്രമിക്കുകയും ചെയ്തു.

എന്നാല്‍, പുസ്തകം നിരോധിക്കാനുള്ള ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. വീട്ടുതടങ്കലിലാക്കിയ വിവരമറിഞ്ഞ് നൂറുകണക്കിന് പേര്‍ അദ്ദേഹത്തിന് പിന്തുണയുമായി എത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button