Life Style

ആപ്പിൾ കഴിച്ചാലുള്ള ഗുണങ്ങൾ

ആപ്പിളിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കും. അത് ഹൃദയാരോഗ്യത്തിന് സഹായിക്കുന്നു.ആപ്പിൾ രക്തത്തിന്റെ നൈട്രിക്ക് അമ്ലത്തിന്റെ അളവ് വർദ്ധിപ്പിക്കുകയും രക്തം കട്ടപിടിക്കുന്ന അവസ്ഥ ഇല്ലാതാക്കുകയും ഹ്യദയസ്തംഭനം ഒഴിവാകുകയും ചെയ്യുന്നു.

ആപ്പിളിൽ ക്വർസെറ്റിന്‍, ട്രൈറ്റെർ ഫിനോയ്ഡ്‌സ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ക്യാൻസർ തടയുന്നതിൽ സഹായകരമാണ്. lifestyപ്രത്യേകിച്ച് കോളൻ , ലംഗ്‌സ്, ബ്രെസ്റ്റ് ക്യാന്‍സറുകൾ.
ദഹനപ്രശ്‌നങ്ങൾ മാറാൻ ആപ്പിൾ സഹായിക്കും. ഇതിലെ നാരുകളാണ് ഈ ഗുണം നല്‍കുന്നത്. പ്രമേഹം കുറയ്ക്കാന്‍ ആപ്പിൾ സഹായിക്കും. ഇതിലെ ഫൈറ്റോന്യൂട്രിയന്റുകൾ , ആന്റിഓക്‌സിഡന്റുകൾ, പോളിഫിനോളുകൾ എന്നിവയാണ് ഇതിനു സഹായിക്കുന്നത്. ഇത് രക്തത്തിലെ ഗ്ലൂക്കോസ് തോത് കുറയ്ക്കും.

വിളർച്ചയുള്ളവർക്ക് കഴിയ്ക്കാൻ പറ്റിയ ഒരു ഫലവർഗമാണിത്. ഇതിൽ അയേൺ ധാരാളം അടങ്ങിയിട്ടുണ്ട്. ദിവസവും രണ്ടു മൂന്ന് ആപ്പിൾ കഴിയ്ക്കുന്നത് ശരീരത്തിന് ആവശ്യമായ മുഴുവൻ ഇരുമ്പും ലഭിക്കാൻ സഹായിക്കും. നിങ്ങളുടെ തലച്ചോറിലെ കോശങ്ങൾക്ക് ഉന്‍മേഷം നല്‍കാനും ബുദ്ധിശക്തി വർധിപ്പിക്കാൻ ആപ്പിളിന് പ്രത്യേക കഴിവുണ്ട്. പല്ലുകളുടെ തിളക്കം വർധിപ്പിക്കാൻ ആപ്പിൾ കഴിക്കുക. ദിവസവും ആപ്പിൾ കഴിച്ചാൽ തിളങ്ങുന്ന പല്ലുകൾ നിങ്ങൾക്ക് ലഭിക്കും. ഒരാപ്പിൾ കഴിക്കുന്നതിലൂടെ ഒരു ദിവസം ആവശ്യമായ വിറ്റാമിൻ സിയുടെ 14 ശതമാനത്തോളം ലഭ്യമാകും . ഇതിലൂടെ പനി, ജല ദോഷം എന്നിവ വരുന്നത്‌ തടയാൻ സാധിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button