Latest NewsInternationalGulf

വിമാന സർവീസ് വർദ്ധിപ്പിച്ച് എയർ അറേബ്യ

സൊഹാര്‍ ; വിമാന സർവീസ് വർദ്ധിപ്പിച്ച് എയർ അറേബ്യ. സുഹാര്‍ – ഷാര്‍ജ റൂട്ടില്‍ രണ്ട് സർവീസുകള്‍ കൂടി വര്‍ധിപ്പിച്ചെന്നും ആഴ്ചയില്‍ 20 സർവീസുകളാണ് ഉണ്ടാവുകയെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍ അറിയിച്ചു. വര്‍ധിപ്പിച്ച സർവീസുകള്‍ ബുധനാഴ്ച മുതൽ ആരംഭിക്കും. ഇതോടെ സൊഹാറിലില്‍ നിന്ന് എയര്‍ അറേബ്യയില്‍ യാത്ര ചെയ്‌യുന്നവർക്ക് മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, ഇന്ത്യന്‍ സെക്ടറുകള്‍ ഉള്‍പ്പടെ 50 വിമാനത്താവളങ്ങളിലേക്ക് ഷാര്‍ജ വഴി യാത്ര ചെയ്യാന്‍ സാധിക്കുന്നു.

ജൂലൈ ഒമ്പത് മുതൽ ഷാര്‍ജയില്‍ നിന്ന് സൊഹാറിലേക്ക് എയര്‍ അറേബ്യ സര്‍വ്വീസ് ആരംഭിച്ചതോടെയാണ് സുഹാര്‍ വിമാനത്താവളം രാജ്യാന്തര വിമാനത്താവളമായി ഉയര്‍ന്നത്. ഒക്ടോബര്‍ ഒന്നു മുതൽ ദോഹ – സൊഹാര്‍ റൂട്ടില്‍ നാല് അധിക സർവീസുകള്‍ ഖത്തർ എയര്‍വേസ് ആരംഭിച്ചിരുന്നു. മൂന്ന് രാജ്യാന്തര വിമാനത്താവളങ്ങളാണ് ഒമാനിൽ നിലവിൽ ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button