Latest NewsNewsIndia

ആധാര്‍ ബന്ധിപ്പിച്ചവര്‍ക്ക് ഓണ്‍ലൈനായി ബുക്ക് ചെയ്യാവുന്ന ട്രെയിൻ ടിക്കറ്റ് പരിധിയിൽ മാറ്റം

ന്യൂഡല്‍ഹി: ഐആര്‍സിടിസി അക്കൗണ്ടുമായി ആധാർ ബന്ധിപ്പിച്ചവർക്ക് ഇനിമുതല്‍ മാസം 12 ട്രെയിന്‍ ടിക്കറ്റുകള്‍ വരെ ഓണ്‍ലൈനായി ബുക്ക് ചെയ്യാം. ആധാര്‍ വിവരം ചേര്‍ക്കാത്തവര്‍ക്ക് ആറ് ടിക്കറ്റുകള്‍ മാത്രമേ ഒരു മാസം ബുക്ക് ചെയ്യാന്‍ സാധിക്കൂ.

ഐആര്‍സിടിസി പോര്‍ട്ടലില്‍ മൈ പ്രൊഫൈല്‍ വിഭാഗത്തില്‍ ആധാര്‍ കെവൈസി ക്ലിക്ക് ചെയ്ത് ആധാര്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്. ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറിലേക്ക് ഒടിപി പാസ് വേര്‍ഡ് വരുകയും അത് ഉപയോഗിച്ച് വേരിഫൈ ചെയ്യുകയും വേണം. ഇത് കൂടാതെ മാസ്റ്റര്‍ ലിസ്റ്റിലുള്ള സഹയാത്രക്കാരുടെ പട്ടികയിലുള്ളവരില്‍ ഒരാളുടെ ആധാര്‍ നമ്പറും അപ്‌ഡേറ്റ് ചെയ്യണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button