CinemaLatest News

പിറന്നാൾ ദിനത്തിൽ ഭാഗ്മതിയുമായി അനുഷ്ക

അനുഷ്ക്ക ഷെട്ടിയുടെ 36-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി ഭാഗ്മതി എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

അനുഷ്ക്ക ഷെട്ടിയുടെ 36-ാംജന്മദിനാഘോഷത്തിന്റെ ഭാഗമായി ഭാഗ്മതി എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.തന്നെ ആരാധകരിൽ ആവേശം നിറച്ചിരിക്കുകയാണ്.രുദ്രമാ ദേവി, ബാഹുബലി തുടങ്ങിയ ചിത്രങ്ങളുടെ വിജയത്തോടെ ദക്ഷിണേന്ത്യയിൽ അനുഷ്കയുടെ ആരാധകരുടെ എണ്ണം കൂടിയിരിക്കുകയാണ്.മാത്രമല്ല ബാഹുബലിയ്ക്ക് ശേഷമുള്ള അനുഷ്കയുടെ ആദ്യ ചിത്രമെന്ന നിലയിലും ഭാഗ്മതിയിൽ വൻ പ്രതീക്ഷയാണ് ആരാധകർക്കുള്ളത്. ചിത്രത്തെക്കുറിച്ചുള്ള മറ്റൊരു വിവരവും പുറത്തു വിട്ടിട്ടില്ല എന്നതും കൂടുതൽ ജിജ്ഞാസ ഉളവാക്കുന്നു. ജി. അശോക് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളി താരം ഉണ്ണി മുകുന്ദനും ഒരു പ്രധാന വേഷത്തിലെത്തുന്നു .

shortlink

Related Articles

Post Your Comments

Related Articles


Back to top button