Latest NewsCinemaMollywoodMovie SongsEntertainment

വിവാഹാശംസ നേര്‍ന്നവര്‍ക്ക് തിരുത്തുമായി നടന്‍ ശ്രീകുമാര്‍

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് നടന്‍ ശ്രീകുമാറിന്റെ വിവാഹ ഫോട്ടോയാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്ത മെമ്മറീസിലെ വില്ലനായി തിളങ്ങിയ ശ്രീകുമാര്‍ ടെലിവിഷന്‍ പരിപാടികളിലെ കോമഡി താരം കൂടിയാണ്. ഉപ്പും മുളകും, മറിമായം തുടങ്ങിയ കുടുംബ ഹാസ്യ പരിപാടികളിലൂടെ ശ്രദ്ധേയനായ ശ്രീകുമാര്‍ വിവാഹിതനായി എന്നതായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ ഒരു വാര്‍ത്ത. ‘എല്ലാം വളരെ പെട്ടെന്നായിരുന്നു! ആരെയും അറിയിക്കാന്‍ പറ്റിയില്ല’ എന്ന തലക്കെട്ടോടെ ശ്രീകുമാര്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രമായിരുന്നു എല്ലാത്തിനും കാരണം.

മിനിസ്ക്രീനിലൂടെ സിനിമയിലെത്തിയ നടനാണ് എസ്.പി ശ്രീകുമാര്‍. ചിത്രം കണ്ട് തെറ്റിദ്ധരിച്ച ആരാധകര്‍ നിരവധി വിവാഹ ആശംസകള്‍ അറിയിച്ചു. ഇതിനെ തുടര്‍ന്ന് ചിത്രത്തിന്‍റെ സത്യാവസ്ഥ വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് താരം. ശ്രീകുമാര്‍ അഭിനയിക്കുന്ന പുതിയ സിനിമയിലെ ദൃശ്യമായിരുന്നു അത്.
ഫെയ്സ്ബുക്കിലൂടെയാണ് ശ്രീകുമാറിന്റെ പ്രതികരണം.

ശ്രീകുമാറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം

‘വിവാഹമംഗളാശംസകള്‍ നേര്‍ന്ന എന്റെ പ്രിയപ്പെട്ടവര്‍ക്കെല്ലാം നന്ദി പക്ഷെ ഒരു ചെറിയ തിരുത്ത്. എന്റെ കല്ല്യാണം കഴിഞ്ഞത് ജീവിതത്തിലല്ല… സിനിമയില്‍…. ചിത്രീകരണം പുരോഗമിക്കുന്ന ‘പന്ത്’ എന്ന എന്റെ പുതിയ ചിത്രത്തിലെ ഒരു ലൊക്കേഷന്‍ ചിത്രമായിരുന്നു അത്. തെളിവിനിതാ ഒരു ഫോട്ടോ കൂടി. എന്റെ കല്ല്യാണം ഏറെ പ്രിയപ്പെട്ടവരായ നിങ്ങളെ ഒക്കെ അറിയിക്കാതെ നടത്തുമോ? നല്ല കാര്യമായിപ്പോയി…….’

shortlink

Related Articles

Post Your Comments

Related Articles


Back to top button