CinemaMusic AlbumsLatest NewsEntertainment

രവീ, നിങ്ങള്‍ കാര്‍ക്കിച്ച്‌ തുപ്പിയത്, മാധ്യമപ്രവര്‍ത്തകയുടെ മുഖത്തല്ല; എം.എ നിഷാദ്

നടനും സംവിധായകനുമായ മേജര്‍ രവിയ്ക്കെതിരെ സംവിധായകന്‍ എം.എ നിഷാദ്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന മേജര്‍ രവി ശബ്ദ ശകലത്തിനു മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് സംവിധയക്സന്‍ നിഷാദ്. മേജര്‍ രവി നടത്തുന്നത് വര്‍ഗീയ പരാമര്‍ശങ്ങളാണെന്നും അദ്ദേഹം കാര്‍ക്കിച്ച്‌ തുപ്പിയത് മതേതര, ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു ജനതയുടെ മുഖത്താണെന്നും നിഷാദ് ഫെയ്സ്ബുക്കില്‍ കുറിച്ചു.

നിഷാദിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം

”ജയ് ഹിന്ദ് രവീ.. ജയ് ഹിന്ദ്”………
‘ജയ് ഹിന്ദ് രവീ..ജയ് ഹിന്ദ്’………രവീ, നിങ്ങള്‍ കാര്‍ക്കിച്ച്‌ തുപ്പിയത്, മാധ്യമപ്രവര്‍ത്തകയുടെ മുഖത്തല്ല…ഈ രാജ്യത്തെ മതേതര, ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു ജനതയുടെ മുഖത്താണ്. രാജ്യത്തിന് വേണ്ടി നിസ്വാര്‍ത്ഥ സേവനം നടത്തുന്ന നമ്മുടെ സൈനിക സഹോദരങ്ങളുടെ മുഖത്താണ്. ഒരു പക്ഷെ അവര്‍ പോലും, അപമാന ഭാരത്താല്‍ ലജ്ജിക്കുന്നുണ്ടാകും, ഒരിക്കലെങ്കിലും നിങ്ങളെ സല്ല്യൂട്ട് ചെയ്ത നിമിഷങ്ങളോര്‍ത്ത്.

ഒരു യഥാര്‍ത്ഥ കലാകാരന്‍ ഒരിക്കലും കലാപാഹ്വാനം നടത്തുന്ന വര്‍ഗ്ഗീയവാദിയാകില്ല.. ഈ മനസ്സുമായിട്ടാണല്ലോ രവീ നിങ്ങള്‍ ഈ രാജ്യത്തേ സേവിച്ചതെന്നറിയുമ്ബോള്‍ ഉണ്ടാകുന്ന ഞെട്ടല്‍…അത് ചിന്തിക്കാവുന്നതിനപ്പുറമാണ്. രവിയുടെ ”കലാ”സൃഷ്ടികളെ പറ്റി അഭിപ്രായം പറയാന്‍ ഞാനാളല്ല, പക്ഷെ രവി വെച്ച കെണിയില്‍ യഥാര്‍ത്ഥ കലാകാരന്മാര്‍ വീഴില്ല എന്ന് വിശ്വസിക്കാനാണ് എനിക്കാഗ്രഹം, രവിയുടെ ചില ”പ്രിയര്‍” ഒഴിച്ച്‌.
രവീ നിങ്ങള്‍ക്ക് തെറ്റി.. ഇത് കേരളമാണ്.. ഉണരുന്നത് ഈ നാടിന്റെ മതേതരമനസ്സാണ്, ഈ നാടിന്റെ ഐക്യമാണ്, അവിടെ, ഹിന്ദുവും, മുസ്ലീമും, ക്രിസ്ത്യാനിയെന്നും, വ്യത്യാസമില്ല. രവീ മലര്‍ന്ന് കിടന്ന് തുപ്പാതെ, വര്‍ഗ്ഗീയ തുപ്പലുകള്‍ സ്വയം കുടിച്ചിറക്കി, രാജ്യസ്നേഹത്തിന്റെ പുതിയ ”കലാ’ സൃഷ്ടിയുമായി വരുമെന്നുറച്ച വിശ്വാസത്തോടെ ഈ കുറിപ്പിവിടെ അവസാനിപ്പിക്കട്ടേ.

മേജര്‍, മൈനര്‍, മുതലായ ആലങ്കാരിക പദവികള്‍ മനഃപൂര്‍വം ഒഴിവാക്കിയതാണ്, നിങ്ങല്‍ അതുക്കും മേലെയാണ്…
ജയ് ഹിന്ദ് രവീ…ജയ് ഹിന്ദ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button