KeralaLatest NewsNews

ഭാര്യ ഭർത്താവിന്റെ ഡ്രൈവിംഗ് പഠിപ്പിച്ചു; ഭർത്താവ് ഓടിച്ച കാർ കെഎസ്‌ആര്‍ടിസി ബസിന്റെ പിൻവശത്ത് ഇടിച്ച് അപകടം

കോട്ടയം: കെഎസ്‌ആര്‍ടിസി ബസിന്റെ പിന്‍വശത്ത് കാർ ഇടിച്ച് അപകടം. കഴിഞ്ഞ ദിവസം ചുങ്കം പാലത്തിനു സമീപമാണ് കാറും ബസും കൂട്ടിയിടിച്ചത്. ബസിലെ യാത്രക്കാരും നാട്ടുകാരും കൂടിയതോടെയാണ് ഭാര്യ ഭര്‍ത്താവിനെ ഡ്രൈവിങ് പഠിപ്പിക്കുകയായിരുന്നുവെന്ന് മനസിലാക്കിയത്. തുടർന്ന്
കാറില്‍ ഉണ്ടായിരുന്നവര്‍ പരാതി ഇല്ലെന്നു പറഞ്ഞ് സ്ഥലം വിടുകയും ചെയ്‌തു.

അതേസമയം സ്വകാര്യ വാഹനങ്ങളില്‍ ഡ്രൈവിങ് പഠനം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കന്നാമെന്നാവശ്യപ്പെട്ട് ബസ് ഡ്രൈവര്‍ ഏറ്റുമാനൂര്‍ തൊണ്ണംമാക്കല്‍ ജി.ജഗദീശ് പോലീസിനും കോര്‍പറേഷന്‍ അധികൃതര്‍ക്കും പരാതി നല്‍കി. ലൈസന്‍സുള്ള ഡ്രൈവിങ് സ്കൂളുകളുടെ മേല്‍നോട്ടത്തില്‍ മാത്രമേ ഡ്രൈവിങ് പഠനം നടത്താവൂവെന്നു നിയമം ഉണ്ടായിരിക്കുമ്പോഴും ഇത്തരത്തിലുള്ള പ്രവർത്തികൾ സർവ്വസാധാരണമാകുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button