Latest NewsNewsInternationalGulf

ഫെഡറല്‍ ബാങ്ക് രണ്ടു വിദേശ രാജ്യങ്ങളില്‍ ഓഫീസ് ആരംഭിക്കും

കൊച്ചി: ഫെഡറല്‍ ബാങ്ക് രണ്ടു വിദേശ രാജ്യങ്ങളില്‍ ഓഫീസ് ആരംഭിക്കും. കുവൈറ്റിലും സിങ്കപ്പൂരിലും പ്രതിനിധി ഓഫീസുകളാണ് ഫെഡറല്‍ ബാങ്ക് ആരംഭിക്കാന്‍ ഒരുങ്ങുന്നത്. റിസര്‍വ് ബാങ്കില്‍ നിന്നും ഇതിനുള്ള അനുമതി ഫെഡറല്‍ ബാങ്കിനു ലഭിച്ചിട്ടുണ്ട്. ഫെഡറല്‍ ബാങ്കിനു ഇപ്പോള്‍ ദുബായിലും, അബുദാബിയിലും പ്രതിനിധി ഓഫീസുകളുണ്ട്. ഇതിനു പുറമെ പുതിയ പ്രതിനിധി ഓഫീസുകള്‍ ആരംഭിക്കുന്നത്. ഇത് തുടങ്ങാനുള്ള നടപടികള്‍ ബാങ്ക് ആരംഭിച്ചിട്ടുണ്ട്. ഇതിലൂടെ വിദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഫെഡറല്‍ ബാങ്ക് മുഖനേയുള്ള ധനകാര്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ഇതു സഹായിക്കുമെന്നു ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button